വിമത എംഎല്‍എമാര്‍ 6 മണിക്ക് മുമ്പായി സ്പീക്കറെ കാണണമെന്ന് സുപ്രീം കോടതി; രാജിയില്‍ ഇന്ന് തീരുമാനമെടുക്കാന്‍ നിര്‍ദേശം

വിമത എംഎല്എമാര് ഇന്ന് വൈകിട്ട് 6 മണിക്ക് മുമ്പായി സ്പീക്കറെ നേരിട്ട് കാണണമെന്ന് സുപ്രീം കോടതി.
 | 
വിമത എംഎല്‍എമാര്‍ 6 മണിക്ക് മുമ്പായി സ്പീക്കറെ കാണണമെന്ന് സുപ്രീം കോടതി; രാജിയില്‍ ഇന്ന് തീരുമാനമെടുക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: വിമത എംഎല്‍എമാര്‍ ഇന്ന് വൈകിട്ട് 6 മണിക്ക് മുമ്പായി സ്പീക്കറെ നേരിട്ട് കാണണമെന്ന് സുപ്രീം കോടതി. സ്പീക്കറെ രാജിക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന് ശേഷം രാജിക്കാര്യത്തില്‍ ഇന്ന് തന്നെ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാം. എംഎല്‍എമാര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി ഡിജിപിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജി വിഷയത്തില്‍ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. തങ്ങളുടെ രാജി സ്പീക്കര്‍ അംഗീകരിക്കുന്നില്ലെന്ന് കാട്ടി 10 വിമത എംഎല്‍എമാരാണ് കോടതിയെ സമീപിച്ചത്. സ്പീക്കര്‍ ഓഫീസിലില്ലാത്ത സമയത്തായിരുന്നു എംഎല്‍എമാര്‍ രാജി നല്‍കിയത്. പിന്നീട് അവധിക്ക് ശേഷമാണ് രാജിക്കത്തുകള്‍ സ്പീക്കര്‍ രമേഷ് കുമാര്‍ പരിശോധിച്ചത്.

രാജിക്കത്തുകള്‍ ചട്ടപ്രകാരമല്ലെന്നും എംഎല്‍എമാര്‍ തന്നെ നേരിട്ട് കണ്ടിട്ടില്ലെന്നും സ്പീക്കര്‍ പിന്നീട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.