ആപ്പിള്‍ 5 എസ്, 6, 6 പ്ലസ് മോഡലുകള്‍ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചേക്കും

ഐഫോണ് 7 പുറത്തിറക്കിയ സാഹചര്യത്തില് പഴയ മോഡലുകളായ ഐഫോണ് 5എസ്, 6, 6 പ്ലസ് എന്നിവ ഇന്ത്യന് വിപണിയില് നിന്ന് പിന്വലിക്കാന് സാധ്യത. ഇന്നലെ സാന് ഫ്രാന്സിസ്കോയില് നടന്ന ഐഫോണ് 7ന്റെ ഉദ്ഘാടനത്തിന് ശേഷം പഴയ മോഡലുകള് ഇന്ത്യന് വെബ്സൈറ്റുകളില് നിന്ന് നീക്കിയതാണ് ഈ സംശയത്തിന് കാരണമായത്.
 | 

ആപ്പിള്‍ 5 എസ്, 6, 6 പ്ലസ് മോഡലുകള്‍ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചേക്കും

ന്യൂഡല്‍ഹി: ഐഫോണ്‍ 7 പുറത്തിറക്കിയ സാഹചര്യത്തില്‍ പഴയ മോഡലുകളായ ഐഫോണ്‍ 5എസ്, 6, 6 പ്ലസ് എന്നിവ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ സാധ്യത. ഇന്നലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഐഫോണ്‍ 7ന്റെ ഉദ്ഘാടനത്തിന് ശേഷം പഴയ മോഡലുകള്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കിയതാണ് ഈ സംശയത്തിന് കാരണമായത്.

നിലവില്‍ ഐഫോണ്‍ 7, ഐഫോണ്‍ പ്ലസ്, ഐഫോണ്‍ 6എസ്, 6 പ്ലസ്, ഐഫോണ്‍ എസ്ഇ എന്നീ മോഡലുകളാണ് നിലവില്‍ വെബ്‌സൈറ്റിലുള്ളത്. 5 എസ് നീക്കം ചെയ്തത് വളരെ അപ്രതീക്ഷിതമല്ലായിരുന്നെങ്കിലും ഐഫോണ്‍ 6 വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തത് ഉപയോക്താക്കളെ അമ്പരിപ്പിച്ചു. എങ്കിലും ഈ മോഡലുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ മുഖേന ലഭിക്കാനിടയുണ്ടെന്ന് കരുതുന്നു.

നേരത്തെ 16ജിബി, 64ജിബി എന്നിങ്ങനെ ലഭ്യമായിരുന്ന 6എസ്, 6എസ് പ്ലസ് മോഡലുകള്‍ ഇനി യഥാക്രമം 32 ജിബി, 128 ജിബി വകഭേദങ്ങളിലാകും ലഭ്യമാകുക. അതേസമയം ഐഫോണ്‍ എസ്ഇ മാത്രമാകും പഴയ 16ജിബി, 64ജിബിയില്‍ ലഭ്യമാകുക. ഇന്നലെ പുറത്തിറക്കിയ 7, 7 പ്ലസ് മോഡലുകള്‍ 32 ജിബി, 128 ജിബി, 256 ജിബി സ്‌റ്റേറേജ് ഓപ്ഷനുകളാണുണ്ടാകുക. ഐഫോണ്‍ 7ന്റെ പ്രാരംഭവില 649 ഡോളറാകുമ്പോള്‍ ഐഫോണ്‍ 7 പ്ലസിന് 749 രൂപയാകും ഏറ്റവും കുറഞ്ഞ വില. ഇന്ത്യയില്‍ ഒക്ടോബര്‍ 7 മുതല്‍ ഇവ ലഭ്യമാകും. പ്രാരംഭവില 60,000 രൂപയാകും.