അമ്പെയ്ത്ത് താരത്തിന്റെ കഴുത്തില്‍ സഹതാരം എയ്ത അമ്പ് കുത്തിക്കയറി; വീഡിയോ കാണാം

പതിനാലുകാരിയായ അമ്പെയ്ത്ത് താരത്തിന്റെ കഴുത്തില് മറ്റൊതു അമ്പെയ്ത്ത് താരം എയ്ത് അമ്പ് കുത്തിക്കയറി. പശ്ചിമ ബംഗാളിലാണ് സംഭവം. ഫാസില ഖാന് എന്ന കായികതാരത്തിനാണ് പരിക്കേറ്റത്. അമ്പെയ്ത്ത് പരിശീലനത്തിനായി തയ്യാറാക്കിയ ടാര്ജെറ്റുകള്ക്ക് അരികില് തണലില് വിശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
 | 

അമ്പെയ്ത്ത് താരത്തിന്റെ കഴുത്തില്‍ സഹതാരം എയ്ത അമ്പ് കുത്തിക്കയറി; വീഡിയോ കാണാം

കൊല്‍ക്കത്ത: പതിനാലുകാരിയായ അമ്പെയ്ത്ത് താരത്തിന്റെ കഴുത്തില്‍ മറ്റൊതു അമ്പെയ്ത്ത് താരം എയ്ത് അമ്പ് കുത്തിക്കയറി. പശ്ചിമ ബംഗാളിലാണ് സംഭവം. ഫാസില ഖാന്‍ എന്ന കായികതാരത്തിനാണ് പരിക്കേറ്റത്. അമ്പെയ്ത്ത് പരിശീലനത്തിനായി തയ്യാറാക്കിയ ടാര്‍ജെറ്റുകള്‍ക്ക് അരികില്‍ തണലില്‍ വിശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

ഒപ്പമുണ്ടായിരുന്ന താരം എയ്ത അമ്പ് ഉന്നം പിഴച്ച് ഫാസിലയുടെ കഴുത്തില്‍ തുളച്ചു കയറുകയായിരുന്നു. ശ്വാസനാളത്തിനും പ്രധാന രക്തക്കുഴലുകള്‍ക്കും സമീപത്തു കൂടി കയറിയിറങ്ങിയ അമ്പ് അവയ്ക്ക് പരിക്കൊന്നും ഏല്‍പ്പിക്കാത്തതിനാല്‍ കുട്ടിയുടെ ജീവന് ഭീഷണിയൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ശസ്ത്രക്രിയയിലൂടെ അമ്പ് നീക്കം ചെയ്തു. കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തന്റെ സുഹൃത്ത് പരിശീലനത്തിന് എത്തിയത് താന്‍ കണ്ടില്ലെന്നും പരിശീലകന്‍ സമീപത്തുണ്ടായിരുന്നില്ലെന്നുമാണ് ഫാസിലയുടെ മൊഴി.

വീഡിയോ കാണാം