സ്ത്രീകൾ പ്രസവ യന്ത്രം മാത്രമാണോ? കേജരിവാൾ

ഭാരത സ്ത്രീകൾ നാലു പ്രസവിക്കണമെന്ന ബിജപി എംപി സാക്ഷി മഹാരാജിന്റെ പ്രസ്താവനയ്ക്കെതിരേ ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ. സ്ത്രീകൾ വെറും പ്രസവ യന്ത്രങ്ങളാണോ എന്ന ചോദ്യവുമായാണ് കേജരിവാൾ ബിജെപിയെ നേരിട്ടത്.
 | 

സ്ത്രീകൾ പ്രസവ യന്ത്രം മാത്രമാണോ? കേജരിവാൾ

ന്യൂഡൽഹി: ഭാരത സ്ത്രീകൾ നാലു പ്രസവിക്കണമെന്ന ബിജപി എംപി സാക്ഷി മഹാരാജിന്റെ പ്രസ്താവനയ്‌ക്കെതിരേ ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ. സ്ത്രീകൾ വെറും പ്രസവ യന്ത്രങ്ങളാണോ എന്ന ചോദ്യവുമായാണ് കേജരിവാൾ ബിജെപിയെ നേരിട്ടത്.

തെരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത ബിജെപി തിരഞ്ഞെടുപ്പിന് ശേഷം സ്ത്രീകളെ വിലകുറച്ച് കാണാൻ തുടങ്ങി. അവർ സ്ത്രീകളോട് നാലു കുട്ടികളെ പ്രസവിക്കാൻ ആവശ്യപ്പെട്ടു. ബിജെപിയുടെ ആവശ്യം സ്ത്രീകൾ അംഗീകരിച്ചാൽ തന്നെ, എങ്ങനെ കുട്ടികൾക്ക് ചെലവിനു കൊടുക്കുമെന്നും കേജരിവാൾ ചോദിച്ചു. ഡൽഹിയിലെ തിമർപൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഒരിക്കൽ േപാലും സ്ത്രീകളെ ബഹുമാനിച്ചിട്ടില്ല. സ്ത്രീ സുരക്ഷയ്‌ക്കോ പുരോഗതിക്ക് വേണ്ടി ഒരു വാക്കു പോലും ഉരിയാടിയിട്ടില്ല. പകരം അവർ ജീൻസ് ധരിക്കരുത്, മൊബൈൽ ഫോൺ ഉപയോഗിക്കരുത്, പഠിക്കരുത്, ജോലി ചെയ്യരുത് തുടങ്ങിയ പിന്തിരിപ്പൻ തിട്ടൂരങ്ങൾ മാത്രമാണ് ഇറക്കിയിട്ടുള്ളതെന്നും കേജരിവാൾ പറഞ്ഞു.

മോഡിയുടെ പ്രസംഗം തന്നെ നിരാശനാക്കി. സ്‌കൂളുകൾ തുറക്കുമെന്നും മേൽപ്പാലങ്ങൾ നിർമ്മിക്കുമെന്നും അടക്കമുള്ള വികസന വാഗ്ദാനങ്ങൾ പ്രതീക്ഷിച്ച മോഡിയിൽ നിന്ന് തികച്ചും വിപരീതമായ വാക്കുകളാണ് കേട്ടത്. താൻ അരാജക വാദിയാണെന്നും കാട്ടിലേക്ക് പോകാനുമാണ് അദ്ദേഹം പറഞ്ഞത്. താൻ നക്‌സലേറ്റ് ആണൊ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും കേജരിവാൾ പറഞ്ഞു.