അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില് പാകിസ്ഥാന് വീണ്ടും വെടിനിര്ത്തല് കരാര് ലംഘിച്ചു. സുന്ദര്ബന് മേഖലയില് പാക് സൈന്യം നടത്തിയ ആക്രമണത്തില് ഒരു കരസേന ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. മൂന്ന് സൈനികര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യ ശക്തമായ തിരിച്ചടി നല്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ജെയ്ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തില് ഇന്ത്യന് വ്യോമസേന മിന്നലാക്രമണം നടത്തിയതിന് പിന്നാലെ പാകിസ്ഥാന് വെടിനിര്ത്തല് ലംഘനം നടത്തുന്നത് സ്ഥിര സംഭവമായി മാറിയിരിക്കുകയാണ്.
 | 
അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സുന്ദര്‍ബന്‍ മേഖലയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു കരസേന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയതിന് പിന്നാലെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നത് സ്ഥിര സംഭവമായി മാറിയിരിക്കുകയാണ്.

മിന്നലാക്രമണത്തിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളില്‍ 20ലധികം ഇടങ്ങളിലാണ് പാകിസ്ഥാന്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം ശക്തമാക്കിയതോടെ ഇന്ത്യയും തിരിച്ചടിക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബലാകോട്ട് എന്നിവിടങ്ങളിലും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഒരാഴ്ച്ച മുന്‍പ് പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. 80 തവണയാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാക്‌സ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.