ചില കാര്യങ്ങളില്‍ സൈന്യം യാഥാസ്ഥിതികം; സ്വവര്‍ഗ്ഗ ലൈംഗികത അനുവദിക്കില്ലെന്ന് കരസേനാ മേധാവി

സൈന്യത്തില് സ്വവര്ഗ്ഗ ലൈംഗികത അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറല് ബിപിന് റാവത്ത്. സ്വവര്ഗ ലൈംഗികതയുമായി ബന്ധപ്പെട്ട് സൈന്യത്തിന് സ്വന്തമായ നിയമങ്ങളുണ്ട്. രാജ്യത്തിന്റെ നിയമത്തിന് അതീതരൊന്നുമല്ല സൈന്യം. പക്ഷെ ഒരു പൗരന് ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഒരാള് സൈന്യത്തില് ചേരുമ്പോള് ലഭിച്ചെന്നു വരില്ല. ചില കാര്യങ്ങളില് സൈന്യം മറ്റുള്ളവരില് നിന്ന് വ്യത്യസ്തമാണെന്നും യാഥാസ്ഥിതികമാണെന്നും റാവത്ത് പറഞ്ഞു.
 | 
ചില കാര്യങ്ങളില്‍ സൈന്യം യാഥാസ്ഥിതികം; സ്വവര്‍ഗ്ഗ ലൈംഗികത അനുവദിക്കില്ലെന്ന് കരസേനാ മേധാവി

ന്യൂഡല്‍ഹി: സൈന്യത്തില്‍ സ്വവര്‍ഗ്ഗ ലൈംഗികത അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട് സൈന്യത്തിന് സ്വന്തമായ നിയമങ്ങളുണ്ട്. രാജ്യത്തിന്റെ നിയമത്തിന് അതീതരൊന്നുമല്ല സൈന്യം. പക്ഷെ ഒരു പൗരന് ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഒരാള്‍ സൈന്യത്തില്‍ ചേരുമ്പോള്‍ ലഭിച്ചെന്നു വരില്ല. ചില കാര്യങ്ങളില്‍ സൈന്യം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണെന്നും യാഥാസ്ഥിതികമാണെന്നും റാവത്ത് പറഞ്ഞു.

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ബിപിന്‍ റാവത്ത് നിലപാട് അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗ്ഗ ലൈംഗികത പോലും കുറ്റകരമായി കണക്കാക്കിയിരുന്ന ഐ പി സി 377-ാം വകുപ്പ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്.