അറസ്റ്റിനോട് സഹകരിക്കാതെ അലറി വിളിച്ച് അര്‍ണാബ്; ഒടുവില്‍ തൂക്കിയെടുത്ത് പോലീസ്; വീഡിയോ

റിപ്പബ്ലിക് ടിവി തലവന് അര്ണാബ് ഗോസ്വാമിയെ പോലീസ് അറ്സ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്.
 | 
അറസ്റ്റിനോട് സഹകരിക്കാതെ അലറി വിളിച്ച് അര്‍ണാബ്; ഒടുവില്‍ തൂക്കിയെടുത്ത് പോലീസ്; വീഡിയോ

മുംബൈ: റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണാബ് ഗോസ്വാമിയെ പോലീസ് അറ്‌സ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. അര്‍ണാബിന്റെ വീട്ടില്‍ വന്‍ പോലീസ് സംഘമാണ് എത്തിയത്. പോലീസിനോട് സഹകരിക്കാന്‍ തയ്യാറാവാതിരുന്ന അര്‍ണാബിനെ ഒടുവില്‍ ബലംപ്രയോഗിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. ഒപ്പം വരണമെന്ന് ആവശ്യപ്പെടുന്ന പോലീസിനോട് സഹകരിക്കാതെ സോഫയില്‍ ഇരുന്ന അര്‍ണാബിനോട് പോലീസ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

പിന്നീട് ഉദ്യോഗസ്ഥര്‍ ബലമായി കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴും എതിര്‍ത്ത് നില്‍ക്കാനാണ് അര്‍ണാബ് ശ്രമിക്കുന്നത്. ബലമായിത്തന്നെയാണ് അര്‍ണാബിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 2018ല്‍ ഇന്റീരിയര്‍ ഡിസൈനറായ അന്‍വയ് നായികും അമ്മയും ആത്മഹത്യ ചെയ്ത കേസില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് അര്‍ണാബിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.

വീഡിയോ കാണാം