അര്‍ണാബ് ഗോസ്വാമിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്

റിപ്പബ്ലിക് ടിവി തലവന് അര്ണാബ് ഗോസ്വാമിക്കെതിരെ ആത്മഹത്യാക്കുറ്റത്തിന് കേസ് രജിസ്റ്റര് ചെയ്തു. അലിബാഗ് പോലീസാണ് കേസെടുത്തത്. ഇന്റീരിയര് ഡിസൈനറായ അന്വേ നായിക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേസ്. അര്ണാബിനെക്കൂടാതെ ഐകാസ്റ്റ് എക്സ്/സ്കൈ മീഡിയയിലെ ഫിറോസ് ഷെയ്ക്, സ്മാര്ട്ട് വര്ക്ക്സ് മേധാവി നിതീഷ് സര്ധ എന്നിവരും കേസില് പ്രതികളാണ്.
 | 

അര്‍ണാബ് ഗോസ്വാമിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്

മുംബൈ: റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ ആത്മഹത്യാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. അലിബാഗ് പോലീസാണ് കേസെടുത്തത്. ഇന്റീരിയര്‍ ഡിസൈനറായ അന്‍വേ നായിക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേസ്. അര്‍ണാബിനെക്കൂടാതെ ഐകാസ്റ്റ് എക്സ്/സ്‌കൈ മീഡിയയിലെ ഫിറോസ് ഷെയ്ക്, സ്മാര്‍ട്ട് വര്‍ക്ക്സ് മേധാവി നിതീഷ് സര്‍ധ എന്നിവരും കേസില്‍ പ്രതികളാണ്.

തൂങ്ങി മരിച്ച നിലയിലാണ് നായികിനെ കണ്ടെത്തിയത്. ഇയാളുടെ മൃതദേഹത്തിന് സമീപം അമ്മ കുമുദിന്റെ മൃതദേഹവും പോലീസ് കണ്ടെത്തിയിരുന്നു. കുമുദിന്റെ മരണ കാരണം തിരിച്ചറിഞ്ഞിട്ടില്ല. നായികിന്റെ കോണ്‍കോഡ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡ് റിപ്പബ്ലിക് ടിവിക്ക് വേണ്ടി ചില ജോലികള്‍ ചെയ്തിരുന്നു. നായികിന് നല്‍കാനുള്ള പണം റിപ്പബ്ലിക് ടിവി നല്‍കാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് നായികിന്റെ ഭാര്യ കുറ്റപ്പെടുത്തി.

അതേസമയം ചാനലിന്റെ വിശ്വാസ്യത തകര്‍ക്കുന്നതിനായി സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്ന വ്യാജപ്രചാരണമാണ് ഇതെന്ന് റിപ്പബ്ലിക് ചാനല്‍ പ്രസ്താവനയില്‍ പറഞ്ഞു. നായികിന് പണം നല്‍കിയതിന്റെ വിവരങ്ങള്‍ ചാനലിന്റെ കൈവശമുണ്ടെന്നും പ്രസ്താവന അവകാശപ്പെടുന്നുണ്ട്. നായികിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.