അര്‍ണാബ് ഗോസ്വാമി ടൈംസ് നൗവില്‍ നിന്ന് രാജിവെച്ചു? സ്വന്തം ചാനല്‍ തുടങ്ങുന്നെന്ന് സൂചന

ഇന്ത്യന് മാധ്യമലോകത്തെ വിവാദ നായകന് അര്ണാബ് ഗോസ്വാമി ടൈംസ് നൗവില് നിന്ന് പടിയിറങ്ങുന്നതായി സൂചന. സ്വന്തമായി പുതിയ ചാനല് തുടങ്ങാനാണ് രാജിവെച്ചതെന്ന് ന്യൂസ് മിനിറ്റ് റിപ്പോര്ട്ട് ചെയ്യുന്നു. ടൈംസ് നൗവിന്റെ എഡിറ്റര് ഇന് ചീഫും ടൈംസ് നൗ, ഇടി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുമാണ്. സ്ഥാപനത്തിന്റെ എഡിറ്റോറിയല് യോഗത്തിലാണ് സ്ഥാപനത്തില്നിന്ന് രാജിവെക്കുന്നതായി അര്ണാബ് അറിയിച്ചത്.
 | 

അര്‍ണാബ് ഗോസ്വാമി ടൈംസ് നൗവില്‍ നിന്ന് രാജിവെച്ചു? സ്വന്തം ചാനല്‍ തുടങ്ങുന്നെന്ന് സൂചന

ന്യൂഡല്‍ഹി: ഇന്ത്യന്‍ മാധ്യമലോകത്തെ വിവാദ നായകന്‍ അര്‍ണാബ് ഗോസ്വാമി ടൈംസ് നൗവില്‍ നിന്ന് പടിയിറങ്ങുന്നതായി സൂചന. സ്വന്തമായി പുതിയ ചാനല്‍ തുടങ്ങാനാണ് രാജിവെച്ചതെന്ന് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ടൈംസ് നൗ, ഇടി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുമാണ്. സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ യോഗത്തിലാണ് രാജിവെക്കുന്നതായി അര്‍ണാബ് അറിയിച്ചത്.

മാധ്യമത്തില്‍ വിശ്വസിക്കുന്നതായും ടെലിവിഷന്‍ രംഗത്തു തന്നെ താന്‍ തുടരുമെന്നും അര്‍ണാബ് അറിയിച്ചു. അത്ര ശ്രദ്ധിക്കപ്പെടാതിരുന്ന ടൈംസ് നൗ എന്ന ചാനലിനെ തന്റേതു മാത്രമായ ശൈലിയിലൂടെ മുന്‍നിയില്‍ എത്തിച്ചയാളാണ് അര്‍ണാബ് ഗോസ്വാമി. 2006ല്‍ പ്രവര്‍ത്തനമാരംഭിച്ച ചാനലില്‍ 2007ലാണ് അര്‍ണാബ് എത്തിയത്. രാത്രി 9മണിയിലെ ന്യൂസ് അവര്‍ ചര്‍ച്ചാ പരിപാടിയിലൂടെയാണ് ചാനല്‍ ശ്രദ്ധ നേടിയത്.

സ്വന്തം അഭിപ്രായങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരില്‍ അടിച്ചേല്‍പ്പിക്കുകയും അനാവശ്യമായി ബഹളം വെക്കുകയും അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ അതിഥികളെ ചര്‍ച്ചയില്‍ നിന്ന് നിഷ്‌കരുണം പുറത്താക്കുകയുമൊക്കെ ചെയ്തതിലൂടെയാണ് അര്‍ണാബ് പ്രശസ്തനായത്. നരേന്ദ്ര മോഡിയുടെ നേതൃത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ബിജെപി അനുകൂല നിലപാടുകള്‍ ശക്തമാക്കിയതിലൂടെയാണ് അര്‍ണാബ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

രാഹുല്‍ ഗാന്ധിയുമായും നരേന്ദ്ര മോഡിയുമായും നടത്തിയ അഭിമുഖങ്ങളിലൂടെ ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള മാധ്യമ അജണ്ട നിര്‍മിച്ചതുപോലും അര്‍ണാബ് ആയിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്താ അവതരണത്തില്‍ വിപ്ലവം സൃഷ്ടിച്ച സംഭവങ്ങളില്‍ അര്‍ണാബി പങ്കാളിയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സമയത്ത് 100 മണിക്കൂര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതും. 2ജി അഴിമതിയടക്കമുള്ള വാര്‍ത്തകള്‍ പുറത്തു കൊണ്ടു വന്നതിലും അര്‍ണാബിന് പങ്കുണ്ട്.