ഗാന്ധിവധം നടന്നപ്പോള്‍ റിപ്പബ്ലിക് ചാനല്‍ ഉണ്ടായിരുന്നെങ്കില്‍! മന്ദ്‌സോറില്‍ രാഹുല്‍ ഗാന്ധിയുടെ ‘നിയമലംഘനം’ ചര്‍ച്ച ചെയ്ത അര്‍ണാബിന് സൂപ്പര്‍ ട്രോള്‍

ഗാന്ധി വധം നടന്നപ്പോള് റിപ്പബ്ലിക് ചാനല് ഉണ്ടായിരുന്നെങ്കില് എപ്രകാരമായിരിക്കും ആ വാര്ത്ത കൈകാര്യം ചെയ്തിരിക്കുക! ബിജെപി, ആര്എസ്എസ് അനുഭാവം പുലര്ത്തുന്ന ചാനലിനെ ഗാന്ധിവധത്തിന്റെ പശ്ചാത്തലത്തില് ട്രോള് ചെയ്യുന്ന ചിത്രം സോഷ്യല് മീഡിയ കീഴടക്കുന്നു. റിപ്പബ്ലിക് ചാനലിന്റെ സ്ക്രീനിലെ സ്ട്രിപ്പുകളില് സൂപ്പര് എക്സ്ക്ലൂസീവ് ആയി നല്കുന്ന വാര്ത്തയില് മുതിര്ന്ന കോണ്ഗ്രസ് നേതാവ് എം.കെ.ഗാന്ധി പ്രാര്ത്ഥനയ്ക്കെത്തുമ്പോള് മരിച്ചുവെന്നും കാറില് സീറ്റ് ബെല്റ്റ് ധരിക്കാതെയാണ് ഗാന്ധി എത്തിയതെന്നും കാണാം.
 | 

ഗാന്ധിവധം നടന്നപ്പോള്‍ റിപ്പബ്ലിക് ചാനല്‍ ഉണ്ടായിരുന്നെങ്കില്‍! മന്ദ്‌സോറില്‍ രാഹുല്‍ ഗാന്ധിയുടെ ‘നിയമലംഘനം’ ചര്‍ച്ച ചെയ്ത അര്‍ണാബിന് സൂപ്പര്‍ ട്രോള്‍

ഗാന്ധി വധം നടന്നപ്പോള്‍ റിപ്പബ്ലിക് ചാനല്‍ ഉണ്ടായിരുന്നെങ്കില്‍ എപ്രകാരമായിരിക്കും ആ വാര്‍ത്ത കൈകാര്യം ചെയ്തിരിക്കുക! ബിജെപി, ആര്‍എസ്എസ് അനുഭാവം പുലര്‍ത്തുന്ന ചാനലിനെ ഗാന്ധിവധത്തിന്റെ പശ്ചാത്തലത്തില്‍ ട്രോള്‍ ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയ കീഴടക്കുന്നു. റിപ്പബ്ലിക് ചാനലിന്റെ സ്‌ക്രീനിലെ സ്ട്രിപ്പുകളില്‍ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ആയി നല്‍കുന്ന വാര്‍ത്തയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.കെ.ഗാന്ധി പ്രാര്‍ത്ഥനയ്‌ക്കെത്തുമ്പോള്‍ മരിച്ചുവെന്നും കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് ഗാന്ധി എത്തിയതെന്നും കാണാം.

ഗാന്ധിവധം നടന്നപ്പോള്‍ റിപ്പബ്ലിക് ചാനല്‍ ഉണ്ടായിരുന്നെങ്കില്‍! മന്ദ്‌സോറില്‍ രാഹുല്‍ ഗാന്ധിയുടെ ‘നിയമലംഘനം’ ചര്‍ച്ച ചെയ്ത അര്‍ണാബിന് സൂപ്പര്‍ ട്രോള്‍

മുകളില്‍ പ്രതിഷേധം നടത്തിയ ഗോഡ്‌സെജിയെ ജനങ്ങള്‍ മര്‍ദ്ദിച്ചെന്ന് വലിയ അക്ഷരങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു. സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്യാനെത്തിയ ഹിന്ദുസേനാ പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് ചാനല്‍ ഈ വിധത്തില്‍ എഴുതിക്കാണിച്ചിരുന്നു. സ്‌ക്രീനില്‍ അവതാരകനായി അര്‍ണാബ് ഗോസ്വാമിയും വശങ്ങളില്‍ ഗോഡ്‌സെയുടെയും മുഹമ്മദാലി ജിന്നയ്‌ക്കൊപ്പം നില്‍ക്കുന്ന ഗാന്ധിജിയുടെയും ചിത്രങ്ങളും ചേര്‍ത്താണ് ട്രോള്‍ പ്രത്യക്ഷപ്പെട്ടത്. വാട്ട്‌സാപ്പില്‍ പ്രചരിച്ച ഈ ട്രോള്‍ ഇപ്പോള്‍ ഫേസ്ബുക്കിലും പ്രചരിക്കുന്നു. വി.ടി.ബല്‍റാമുള്‍പ്പെടെയുള്ള പ്രമുഖരും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.