കോടതിയെ ധിക്കരിച്ചു; കട്ടപ്പയ്ക്കും 8 താരങ്ങൾക്കും അറസ്റ്റ് വാറണ്ട്

തമിഴ് സിനിമാ താരങ്ങളായ സൂര്യ, സത്യരാജ്, ചേരന്, ശ്രീപ്രിയ എന്നിവരടക്കം 8 പേര്ക്ക് കോടതിയുടെ അറസ്റ്റ്. ഊട്ടിയിലെ ഒരു പത്രപ്രവര്ത്തകന് നല്കിയ അപകീര്ത്തി കേസിലാണ് താരങ്ങളെ അറസ്റ്റ് ചെയ്യാന് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഊട്ടി ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവരെ അറസ്റ്റ് ചെയ്യാനാണ് കോടതി നിര്ദ്ദേശം. പത്രപ്രവര്ത്തകന് നല്കിയ അപകീര്ത്തി കേസില് കോടതിയില് ഹാജരായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ കോടതി വിധി
 | 
കോടതിയെ ധിക്കരിച്ചു; കട്ടപ്പയ്ക്കും 8 താരങ്ങൾക്കും അറസ്റ്റ് വാറണ്ട്

ഉദകമണ്ഡല്‍: തമിഴ് സിനിമാ താരങ്ങളായ സൂര്യ, സത്യരാജ്, ചേരന്‍, ശ്രീപ്രിയ എന്നിവരടക്കം 8 പേര്‍ക്ക് കോടതിയുടെ അറസ്റ്റ്. ഊട്ടിയിലെ ഒരു പത്രപ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തി കേസിലാണ് താരങ്ങളെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഊട്ടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവരെ അറസ്റ്റ് ചെയ്യാനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പത്രപ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ കോടതി വിധി.

2009 ഒക്ടോബര്‍ 7ന് നടികര്‍ സംഘമെന്ന താരസംഘടന ഒരു നടിയുടെ ചിത്രം തെറ്റായ രീതിയില്‍ ചിത്രീകരിച്ച തമിഴ് പത്രത്തിനെതിരെ ചെന്നൈയില്‍ യോഗം കൂടുകയും പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്ന. ഈ യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രസ്തുത പത്രത്തെ മാത്രം കുറ്റപ്പെടുത്താതെ മുഴുവന്‍ മാധ്യമങ്ങളേയും അവഹേളിച്ചു എന്നാരോപിച്ച് എം.റൊസാരിയോ എന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനാണ് കോടതിയെ സമീപിച്ചത്.

കേസില്‍ സൂര്യ, സത്യരാജ്, ശരത്കുമാര്‍, ശ്രീപ്രിയ, വിജയകുമാര്‍, അരുണ്‍ വിജയ്, വിവേക്, ചേരന്‍ എന്നുവര്‍ക്ക് 2011 ഡിസംബര്‍ 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തങ്ങളെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് താരങ്ങള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അപേക്ഷ നിരസിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മെയ് 15നും കേസില്‍ വാദത്തിനായി കോടതിയില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇവര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.