ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ധനവാൻ; നരേന്ദ്രമോഡിക്ക് 1.26 കോടി മാത്രം

കേന്ദ്രമന്ത്രിമാരിൽ ഏറ്റവും ധനികൻ പ്രതിരോധ-ധനം വകുപ്പുകൾ കൈകാര്യം ചെയുന്ന അരുൺ ജെയ്റ്റ്ലി. 72.10 കോടിയാണ് ജെയ്റ്റിലിയുടെ സ്വത്ത്.
 | 

ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ധനവാൻ; നരേന്ദ്രമോഡിക്ക് 1.26 കോടി മാത്രം

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരിൽ ഏറ്റവും ധനികൻ പ്രതിരോധ-ധനം വകുപ്പുകൾ കൈകാര്യം ചെയുന്ന അരുൺ ജെയ്റ്റ്‌ലി. 72.10 കോടിയാണ് ജെയ്റ്റിലിയുടെ സ്വത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വെറും 1.26 കോടി രൂപയുടെ ആസ്തി മാത്രം. പ്രധാനമന്ത്രി ഉൾപെടെ 44 അംഗ മന്ത്രിസഭയുടെ സ്വത്ത് വിവര കണക്കുകളാണ് പുറത്തുവിട്ടത്. ഗ്രാമവികസന വകുപ്പ് മന്ത്രി വെങ്കയ നായ്യിഡുവിനാണ് സ്വത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ 20.45 ലക്ഷം രൂപയാണ് അദ്ദേഹത്തിനുളളത്. 22 ക്യാബിനറ്റ് മന്ത്രിമാരിൽ പ്രധാനമന്ത്രി ഉൾപ്പെടെ 17 പേർ കോടിപതികളാണ്.

വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി മനേക ഗാന്ധിക്ക് 37.68 കോടിയുടെ സ്വത്തുണ്ട്. കൽക്കരി-വൈദ്യുതി വകുപ്പ് മന്ത്രി പീയുഷ് ഗോയലിന് 31.67 കോടിയുടെ സ്വത്തും ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി നജ്മ ഹെപ്തുള്ളയ്ക്ക് 29.70 കോടിയുടെ സമ്പാദ്യവുമുണ്ട്. പാസ്വാന് 39.88 ലക്ഷവും നരേന്ദ്ര സിങിന് 44.90 ലക്ഷവും ഹർഷ വർധന് 48.54 ലക്ഷവും ആനന്ദ് കുമാറിന് 60.62 ലക്ഷവുമാണ് സമ്പാദ്യമായുള്ളത്.