പ്രദ്യുമന്‍ താക്കൂറിന്റെ മരണം; പോലീസിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി അറസ്റ്റിലായ സ്‌കൂള്‍ ബസ് ജീവനക്കാരന്‍

റയാന് ഇന്റര്നാഷണല് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്ത്ഥിയായിരുന്ന പ്രദ്യുമന് താക്കൂര് കൊല്ലപ്പെട്ട സംഭവത്തില് അറസ്റ്റ് ചെയ്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സ്കൂള് ബസ് കണ്ടക്ടര് അശോക് കുമാര്. കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് ക്രൂരമായി പീഡിപ്പിച്ചു. സ്കൂള് മാനേജ്മെന്റിനെതിരെയും പരാതി നല്കുമെന്ന് അശോക് കുമാര് പറഞ്ഞു.
 | 

പ്രദ്യുമന്‍ താക്കൂറിന്റെ മരണം; പോലീസിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി അറസ്റ്റിലായ സ്‌കൂള്‍ ബസ് ജീവനക്കാരന്‍

ന്യൂഡല്‍ഹി: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന പ്രദ്യുമന്‍ താക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാര്‍. കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് ക്രൂരമായി പീഡിപ്പിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും പരാതി നല്‍കുമെന്ന് അശോക് കുമാര്‍ പറഞ്ഞു.

കേസില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി അറസ്റ്റിലായതിനു പിന്നാലെയാണ് അശോക് കുമാറിന്റെ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. യഥാര്‍ത്ഥ പ്രതിയെ സംരക്ഷിക്കാനായി പോലീസ് അശോക് കുമാറിനെ ബലിയാടാക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ മോഹിത് വര്‍മ ആരോപിച്ചു. സിബിഐ അന്വേഷണത്തിലാണ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പിടിയിലായത്.

പരീക്ഷ മാറ്റിവെക്കാനായാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഈ കുട്ടി വെളിപ്പെടുത്തിയതായി സിബിഐ വ്യക്തമാക്കിയിരുന്നു. സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ തന്നെ കേസുകള്‍ ഫയല്‍ ചെയ്യുമെന്ന് അഭിഭാഷകന്‍ പറഞ്ഞു. അശോക് കുമാര്‍ കുറ്റം സമ്മതിച്ചുവെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പോലീസ് മാധ്യമങ്ങളെ അറിയിച്ചത്.