നടനും സംവിധായകനും കാറില്‍ വെച്ച് ബലാല്‍സംഗത്തിന് ശ്രമിച്ചു; ആരോപണവുമായി നടി

നടനും സംവിധായകനും തന്നെ കാറിനുള്ളില് വെച്ച് ബലാല്സംഗം ചെയ്യാന് ശ്രമിച്ചെന്ന് ആരോപിച്ച് നടി. തെലുങ്ക് നടിയാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. സംവിധായകനായ ചലപതി, കന്നട, തെലുങ്ക് ചിത്രങ്ങളില് താരമായ നടന് ശ്രുജനും തന്നെ ബലാല്സംഗം ചെയ്യാന് ശ്രമിച്ചുവെന്നാണ് തുടക്കക്കാരിയായ നടി ആരോപിക്കുന്നത്. ഇന്നലെ ഇവര് വിജയവാഡ പാട്ടാമട്ട പോലീസ് സ്റ്റേഷനില് പരാതി നല്കി.
 | 

നടനും സംവിധായകനും കാറില്‍ വെച്ച് ബലാല്‍സംഗത്തിന് ശ്രമിച്ചു; ആരോപണവുമായി നടി

ഹൈദരാബാദ്: നടനും സംവിധായകനും തന്നെ കാറിനുള്ളില്‍ വെച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നടി. തെലുങ്ക് നടിയാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. സംവിധായകനായ ചലപതി, കന്നട, തെലുങ്ക് ചിത്രങ്ങളില്‍ താരമായ നടന്‍ ശ്രുജനും തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് തുടക്കക്കാരിയായ നടി ആരോപിക്കുന്നത്. ഇന്നലെ ഇവര്‍ വിജയവാഡ പാട്ടാമട്ട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ശ്രുജനെ നായകനാക്കി ചലപതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്യണമെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് താന്‍ ഹൈദരാബാദിലെത്തിയതെന്നും ഭീമാവരത്തിലേക്കുള്ള യാത്രക്കിടെ കാറില്‍ വെച്ച് ഇവര്‍ മോശമായി പെരുമാറുകയും ബലാല്‍സംഗത്തിന് ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. 13-ാം തിയതി ഭീമാവരത്ത് എത്തണമെന്നായിരുന്നു അറിയിച്ചത്. ഹൈദരാബാദില്‍ നിന്ന് ട്രെയിനില്‍ പോകാനാണ് ആദ്യം ആലോചിച്ചത്. ചലപതിയും ശ്രുജനും നിര്‍ബന്ധിച്ചതോടെയാണ് കാറില്‍ കയറിയത്. തന്റെ കാറിലായിരുന്നു യാത്ര.

വിജയവാഡ എത്താറായപ്പോളാണ് ഇരുവരും തന്നോട് മോശമായി പെരുമാറാന്‍ തുടങ്ങിയത്. എതിര്‍ത്തപ്പോള്‍ തന്നെ പിന്‍സീറ്റിലേക്ക് തള്ളിയിട്ടു. അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഒരു ലോറിയില്‍ ഇടിച്ചതോടെയാണ് തനിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്ന് നടി പറയുന്നു. സംഭവത്തില്‍ മാപ്പ് ചോദിച്ച ചലപതിയും ശ്രുജനും ഇക്കാര്യം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടു. പുറത്തു പറഞ്ഞാല്‍ കരിയര്‍ ഇല്ലാതാക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും നടി പരാതിപ്പെട്ടു.