പ്രതിഫലം തിരികെത്തരാം, 2016ല്‍ എന്റെ പാട്ടിലൂടെ നേടിയ വോട്ട് തിരികെത്തരൂ; ബിജെപിക്കെതിരെ ഗായകന്‍

2016ല് തന്റെ പാട്ട് ഉപയോഗിച്ച് നേടിയ വോട്ടുകള് തിരികെത്തരൂ എന്ന് ബിജെപിയോട് ഗായകന്. അസമിലെ പ്രസിദ്ധ ഗായകനായ സുബിന് ഗാര്ഗ് ആണ് ബിജെപി സര്ക്കാരിനെതിരെ രംഗത്തെത്തിയത്. 2016ലെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ഇദ്ദേഹമാണ് ആലപിച്ചത്. പൗരത്വ ബില്ലിലാണ് ഗാര്ഗിന്റെ വിമര്ശനം. പാട്ടു പാടാന് വാങ്ങിയ പ്രതിഫലം തിരികെത്തരാമെന്നും ഗാര്ഗ് പറയുന്നു. അസം മുഖ്യമന്ത്രി സര്ബാനന്ദ സോനോവാളിനെ ടാഗ് ചെയ്തുകൊണ്ടുള്ള ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഗാര്ഗ് ഈ ആവശ്യം ഉന്നയിക്കുന്നത്.
 | 
പ്രതിഫലം തിരികെത്തരാം, 2016ല്‍ എന്റെ പാട്ടിലൂടെ നേടിയ വോട്ട് തിരികെത്തരൂ; ബിജെപിക്കെതിരെ ഗായകന്‍

2016ല്‍ തന്റെ പാട്ട് ഉപയോഗിച്ച് നേടിയ വോട്ടുകള്‍ തിരികെത്തരൂ എന്ന് ബിജെപിയോട് ഗായകന്‍. അസമിലെ പ്രസിദ്ധ ഗായകനായ സുബിന്‍ ഗാര്‍ഗ് ആണ് ബിജെപി സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. 2016ലെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ഇദ്ദേഹമാണ് ആലപിച്ചത്. പൗരത്വ ബില്ലിലാണ് ഗാര്‍ഗിന്റെ വിമര്‍ശനം. പാട്ടു പാടാന്‍ വാങ്ങിയ പ്രതിഫലം തിരികെത്തരാമെന്നും ഗാര്‍ഗ് പറയുന്നു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെ ടാഗ് ചെയ്തുകൊണ്ടുള്ള ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഗാര്‍ഗ് ഈ ആവശ്യം ഉന്നയിക്കുന്നത്.

പൗരത്വ ബില്ല് സംബന്ധിച്ച് ആറു ദിവസം മുമ്പ് താന്‍ ഒരു കത്തെഴുതിയിരുന്നുവെന്നും അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ഗാര്‍ഗ് പറയുന്നു. കരിങ്കൊടികള്‍ എണ്ണുന്ന തിരക്കിലായതിനാലായിരിക്കും താങ്കള്‍ പ്രതികരിക്കാത്തതെന്ന പരിഹാസവും ഗാര്‍ഗ് മുഖ്യമന്ത്രിക്കു നേരെ ഉയര്‍ത്തുന്നുണ്ട്. പൗരത്വ ബില്ലില്‍ മുഖ്യമന്ത്രിക്കും ബിജെപി സര്‍ക്കാരിനുമെതിരെ വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. കരിങ്കൊടി പ്രതിഷേധമാണ് പോസ്റ്റില്‍ ഗാര്‍ഗ് സൂചിപ്പിക്കുന്നത്.

ഫേസ് ബുക്കില്‍ മാത്രം എട്ടര ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള ഗായകനാണ് ഗാര്‍ഗ്. പൗരത്വ ബില്ലിനെതിരെ ഗാര്‍ഗ് നേരത്തെയും രംഗത്തെത്തിയിരുന്നു.

പോസ്റ്റ് കാണാം

Dear Sarbananda Sonowal Da, Wrote a letter to you few days back. Guess you are too busy counting the black flags to…

Posted by Zubeen Garg on Sunday, January 13, 2019

Posted by Zubeen Garg on Tuesday, January 8, 2019