വിശാഖപട്ടണം ഷിപ്പ് യാര്‍ഡില്‍ ക്രെയിന്‍ തകര്‍ന്ന് 11 പേര്‍ മരിച്ചു; വീഡിയോ

വിശാഖപട്ടണം കപ്പല് നിര്മാണശാലയില് ക്രെയിന് തകര്ന്ന് 11 മരണം.
 | 
വിശാഖപട്ടണം ഷിപ്പ് യാര്‍ഡില്‍ ക്രെയിന്‍ തകര്‍ന്ന് 11 പേര്‍ മരിച്ചു; വീഡിയോ

വിശാഖപട്ടണം: വിശാഖപട്ടണം കപ്പല്‍ നിര്‍മാണശാലയില്‍ ക്രെയിന്‍ തകര്‍ന്ന് 11 മരണം. ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ക്രെയിന്‍ സ്ഥാപിച്ചതിന് ശേഷം ഇതിന്റെ ശേഷി പരിശോധിക്കാനുള്ള ട്രയല്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൂറ്റന്‍ ക്രെയിന്‍ മറിഞ്ഞു വീഴുകയായിരുന്നു. ഏഴ് കരാര്‍ ജീവനക്കാരും ഷിപ്പ് യാര്‍ഡിലെ നാല് സ്ഥിരം ജീവനക്കാരുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്.

മുംബൈയിലെ അനുപം ക്രെയിന്‍ കമ്പനിയില്‍ നിന്ന് കപ്പല്‍ നിര്‍മാണശാല വാങ്ങിയ പുതിയ ക്രെയിനാണ് തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം. ക്രെയിന്‍ നിര്‍മാണ കമ്പനി ഇതിന്റെ ട്രയല്‍ റണ്‍ നടത്തിയിരുന്നില്ലെന്നും വിവരമുണ്ട്. ക്രെയിനിന്റെ ഫുള്‍ ലോഡ് ടെസ്റ്റിംഗായിരുന്നു നടത്തിയത്. കപ്പല്‍ശാലയിലെ ഇലക്ട്രിക്കല്‍ ജീവനക്കാരും ലോക്കല്‍ കോണ്‍ട്രാക്ടറായ ഗ്രീന്‍ഫീല്‍ഡ് കമ്പനി ജീവനക്കാരും എന്‍ജിനീയര്‍മാരുമായിരുന്നു പരിശോധനയില്‍ പങ്കെടുത്തത്.

വീഡിയോ കാണാം