പരിപാലനച്ചെലവ് കൂടുന്നു; ബാങ്കുകള്‍ എടിഎം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കും

ബാങ്കുകള് എടിഎം ഇടപാടുകള്ക്ക് ഈടാക്കുന്ന നിരക്കുകള് വര്ദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോര്ട്ട്. ഇന്റര്ബാങ്ക് ഇടപാട് നിരക്കുകളും എടിഎമ്മുകളുടെ പരിപാലനച്ചെലവും വര്ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. നിരക്കുകള് ഉയര്ത്താന് അനുവദിക്കണമെന്ന് ബാങ്കുകള് റിസര്വ് ബാങ്കിനോട് ആവശ്യപ്പെട്ടതായാണ് വിവരം.
 | 

പരിപാലനച്ചെലവ് കൂടുന്നു; ബാങ്കുകള്‍ എടിഎം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കും

മുംബൈ: ബാങ്കുകള്‍ എടിഎം ഇടപാടുകള്‍ക്ക് ഈടാക്കുന്ന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍ബാങ്ക് ഇടപാട് നിരക്കുകളും എടിഎമ്മുകളുടെ പരിപാലനച്ചെലവും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. നിരക്കുകള്‍ ഉയര്‍ത്താന്‍ അനുവദിക്കണമെന്ന് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടതായാണ് വിവരം.

നോട്ട് നിരോധനത്തിനു ശേഷം എടിഎം ഇടപാടുകള്‍ കുറഞ്ഞതാണ് പരിപാലനച്ചെലവ് കൂടാന്‍ കാരണമായി പറയുന്നത്. മറ്റു ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ തമ്മില്‍ നല്‍കുന്ന നിരക്കുകളില്‍ വര്‍ദ്ധന വരുത്തണമെന്നും ആവശ്യമുണ്ട്.

സ്വകാര്യ ബാങ്കുകളാണ് ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം കനത്ത ബാധ്യത വരുമെന്ന് വിലയിരുത്തിയതിനാല്‍ പൊതുമേഖലയിലെ വന്‍കിട ബാങ്കുകള്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തതായും സൂചനയുണ്ട്.

പുതിയ നോട്ടുകള്‍ അവതരിപ്പിച്ചതാണ് ചെലവ് കൂടാന്‍ കാരണമെന്നാണ് സ്വകാര്യ ബാങ്കുകള്‍ പറയുന്നത്. പുതിയ നോട്ടുകള്‍ക്കായി ട്രേകള്‍ തയ്യാറാക്കേണ്ടി വന്നത് ഓരോ എടിഎമ്മിനും 3000 രൂപയിലേറെ ചെലവ് വരുത്തിയിട്ടുണ്ട്.