പണമുള്ള എടിഎം എവിടെയെന്നറിണോ? ഈ ആപ്പുകള്‍ വഴികാട്ടും

എടിഎമ്മുകള്ക്കു മുന്നില് ക്യൂ നിന്ന് ഒടുവില് ഊഴമെത്തുമ്പോള് പണം തീര്ന്നു പോയാല് എന്തു ചെയ്യും? പണമുള്ള എടിഎം അടുത്തുണ്ടോ എന്ന് എവിടെ അന്വേഷിച്ചാലാണ് അറിയാന് കഴിയുക എന്നതും വലിയ പ്രശ്നമാണ്. ഇതിനായി നേരത്തെയുള്ള ആപ്പുകള് ഉപയോഗിച്ച് എ.ടി.എം എവിടെയെന്ന് കണ്ടെത്താനാവും എന്നതല്ലാതെ പണത്തെ സംബന്ധിച്ചുള്ള വിവരങ്ങള് ലഭ്യമായിരുന്നില്ല. cashnocash.com,ATMsearch.in,CMS ATM Finder എന്നിവ ഉപഭോക്താവിന്റെ അടുത്തുള്ള പ്രവര്ത്തനസജ്ജമായ എ.ടി.എം കണ്ടെത്താന് സഹായിക്കും.
 | 

പണമുള്ള എടിഎം എവിടെയെന്നറിണോ? ഈ ആപ്പുകള്‍ വഴികാട്ടും

ന്യൂഡല്‍ഹി : എടിഎമ്മുകള്‍ക്കു മുന്നില്‍ ക്യൂ നിന്ന് ഒടുവില്‍ ഊഴമെത്തുമ്പോള്‍ പണം തീര്‍ന്നു പോയാല്‍ എന്തു ചെയ്യും? പണമുള്ള എടിഎം അടുത്തുണ്ടോ എന്ന് എവിടെ അന്വേഷിച്ചാലാണ് അറിയാന്‍ കഴിയുക എന്നതും വലിയ പ്രശ്‌നമാണ്. ഇതിനായി നേരത്തെയുള്ള ആപ്പുകള്‍ ഉപയോഗിച്ച് എ.ടി.എം എവിടെയെന്ന് കണ്ടെത്താനാവും എന്നതല്ലാതെ പണത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. cashnocash.com,ATMsearch.in,CMS ATM Finder എന്നിവ ഉപഭോക്താവിന്റെ അടുത്തുള്ള പ്രവര്‍ത്തനസജ്ജമായ എ.ടി.എം കണ്ടെത്താന്‍ സഹായിക്കും.

1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ സ്ഥിരം കാഴ്ച്ചയായിരുന്നു ബാങ്കിലെ തിരക്കും എ.ടി.എം കൗണ്ടറിനു മുന്നിലെ ക്യൂവും. ഇതിനൊരു അവസാനമെന്നോണം നമുക്ക് അരികിലുള്ള ക്യാഷുള്ള, പ്രവര്‍ത്തനസജ്ജമായ എ.ടി.എം ഏതെന്ന് മനസിലാക്കിത്തരുന്ന ആപ്പുകളാണ് ഇവ.

1. ക്യാഷ് നോ ക്യാഷ്

cashnocash.com ക്യിക്കറും നാസ്‌കോമും ചേര്‍ന്നാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഈ വെബ്‌സൈറ്റ് ഉപഭോക്താവിന്റെ പിന്‍കോഡിന്റെ അടിസ്ഥാനത്തില്‍ സമീപത്തുള്ള എ.ടി.എം കണ്ടെത്തും. സെര്‍ച്ച് ബോക്‌സില്‍ പിന്‍ കോഡ് ടൈപ്പ് ചെയ്യത് ഫൈന്‍ഡ് ക്യാഷ് ബട്ടണ്‍ ക്ലിക്ക് ചെയ്യ്താല്‍ പണമുള്ള അടുത്ത എ.ടി.എമ്മിന്റെ വിവരങ്ങള്‍ കാണിക്കും. പണമുള്ള എ.ടി.എം ആണെങ്കില്‍ പച്ച നിറത്തിലും കാത്തുനില്‍ക്കേണ്ടതാണെങ്കില്‍ ഓറഞ്ചു നിറത്തിലും പണമില്ലെങ്കില്‍ ചുവപ്പുനിറത്തിലുമായിരിക്കും കാണിക്കുക.

2. സി.എം.എസ് എ.ടി.എം ഫൈന്‍ഡര്‍

55,000 എടി.എമ്മുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സി.എം.എസ് ഇന്‍ഫോസിസ്റ്റം. കമ്പനി നിര്‍മ്മിച്ച എ.ടി.എം ഫൈന്‍ഡര്‍ ടൂള്‍ ഉപയോഗിച്ച് ഏതു സിറ്റിയിലേയും പണമുള്ള, പ്രവര്‍ത്തനക്ഷമമായ എ.ടി.എമ്മുകളേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. കമ്പനിയുടെ പരിധിയിലുള്ള 55,000 എടിഎമ്മുകളേക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമേ ലഭിക്കൂ എന്ന പരിമിതിയുണ്ടെങ്കിലും വിവരങ്ങള്‍ തൃത്യമായിരിക്കും.

3.വാല്‍നട്ട്

വാല്‍നട്ട് ഒരു പേഴ്‌സണല്‍ ഫിനാന്‍സ് മാനേജ്‌മെന്റ് ആപ്ലിക്കേഷനാണ്. 2 ദശലക്ഷം ആളുകള്‍ ഉപയോഗിക്കുന്ന ഈ ആപ്പ് മുഖേന തൊട്ടടുത്തുള്ള പണമുള്ള എ.ടി.എം ഏതെന്ന് അറിയുവാന്‍ സാധിക്കും. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എടിഎമ്മുകളുടെ ലിസ്റ്റ് കാണിക്കുകയും ഉപഭോക്താക്കള്‍ ഷെയര്‍ ചെയ്യുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്യൂവിന്റെ നീളം പോലുള്ള വിവരങ്ങളും അറിയാന്‍ സാധിക്കും

4.എ.ടി.എം സെര്‍ച്ച്

ATMsearch.in എന്ന വെബ് സൈറ്റ് ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ നമുക്ക് ചുറ്റുമുള്ള പണമുള്ള, പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളുടെ ലിസ്റ്റ് കാണിച്ച് തരുന്നു. പണമുണ്ടോ എന്നതും എടിഎമ്മിനു മുന്നിലുള്ള ക്യൂവിന് എത്ര ദൂരമുണ്ടെന്നും കാണിച്ചു തരുന്നു.

ഈ സംവിധാനങ്ങള്‍ക്ക് പുറമേ അടുത്തുള്ള എടിഎമ്മുകള്‍ അറിയാന്‍ ഗൂഗിള്‍ മാപ്പ്, നിയര്‍ ബൈ എന്നിവകൊണ്ട് സാധിക്കും. പക്ഷേ പണത്തിന്റെ വിവരങ്ങള്‍ ലഭ്യമാവില്ല.