തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ചു മരിച്ചു

സംഭവത്തില് സരോജിനി നഗര് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
 | 
തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ചു മരിച്ചു

ലക്‌നൗ: തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ചു മരിച്ചു. ഉത്തര്‍പ്രദേശ് ഗോരഖ്പൂര്‍ സ്വദേശിയായ ബ്രിജേഷ് കുമാര്‍ യാദവ്(40) ആണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച്ച രാവിലെ തീവ്രവാദ വിരുദ്ധ സേനയുടെ ഹെഡ്ക്വാട്ടേഴ്‌സിലാണ് സംഭവം നടന്നത്. ബ്രിജേഷ് കുമാര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി എ.ടി.എസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ സരോജിനി നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സമീപകാലത്ത് കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബ്രിജേഷ് സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ ആത്മഹത്യയിലേക്കെത്താന്‍ മാത്രം ഇത് കാരണമായിരുന്നില്ലെന്ന് ബന്ധുക്കളുടെ വാദം.