അഭ്യൂഹങ്ങള്‍ക്ക് വിട; പ്രഭാസ് വിവാഹിതനാകുന്നു; വധു വ്യവസായിയുടെ കൊച്ചുമകളെന്ന് സൂചന

ബാഹുബലി 2 അതിന്റെ ബ്രഹ്മാണ്ഡ വിജയം ആഘോഷിക്കുമ്പോള് നായകനായ പ്രഭാസിന്റെ വിവാഹം സംബന്ധിച്ച വാര്ത്തകളും ഗോസിപ്പ് കോളങ്ങളില് നിറയുകയാണ്. കളിഞ്ഞ കുറേ വര്ഷങ്ങള് ബാഹുബലിക്കായി മാറ്റിവെച്ച താരം ഇതിനിടയില് തനിക്ക് വന്ന വിവാഹാലോചനകളും വേണ്ടെന്നു വെച്ചിരുന്നെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല് ഇപ്പോള് റാസി സിമന്റസ് ഉടമ ഭൂപതി രാജയുടെ മകളുമായുള്ള വിവാഹം ഏകദേശം ഉറപ്പിച്ചതായാണ് സ്ഥിരീകരിക്കാത്ത വാര്ത്ത
 | 

അഭ്യൂഹങ്ങള്‍ക്ക് വിട; പ്രഭാസ് വിവാഹിതനാകുന്നു; വധു വ്യവസായിയുടെ കൊച്ചുമകളെന്ന് സൂചന

മുംബൈ: ബാഹുബലി 2 അതിന്റെ ബ്രഹ്മാണ്ഡ വിജയം ആഘോഷിക്കുമ്പോള്‍ നായകനായ പ്രഭാസിന്റെ വിവാഹം സംബന്ധിച്ച വാര്‍ത്തകളും ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ ബാഹുബലിക്കായി മാറ്റിവെച്ച താരം ഇതിനിടയില്‍ തനിക്ക് വന്ന വിവാഹാലോചനകളും വേണ്ടെന്നു വെച്ചിരുന്നെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ റാസി സിമന്റസ് ഉടമ ഭൂപതി രാജയുടെ മകളുമായുള്ള വിവാഹം ഏകദേശം ഉറപ്പിച്ചതായാണ് സ്ഥിരീകരിക്കാത്ത വാര്‍ത്ത.

ബാഹുബലിയിലെ തന്റെ താരജോഡിയായ അനുഷ്‌ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്നും ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നുമുള്ള വാര്‍ത്തകള്‍ അടുത്തിടെ സജീവമായിരുന്നു. ഇപ്പോഴത്തെ വിവാഹ വാര്‍ത്ത സംബന്ധിച്ച് പ്രഭാസ് ഇനിയും പ്രതികരിച്ചിട്ടില്ല. ബാഹുബലി ഒന്നാം ഭാഗത്തിന് ശേഷം തനിക്ക് 100നു മുകളില്‍ കല്ല്യാണ ആലോചനകള്‍ വന്നതായി നേരത്തേ താരം തന്നെ വെളിപ്പെടുത്തിയിരുന്നു.

ബാഹുബലി 2 പുറത്തിറങ്ങിയ ശേഷം പ്രഭാസിന് സ്ത്രീ ആരാധകരുടെ എണ്ണവും വളരെയധികം കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവാഹ വാര്‍ത്ത ഈ ആരാധകരുടെ മനസ്സ് തകര്‍ക്കുമെന്നത് തീര്‍ച്ച.