ആനപ്പുറത്ത് കയറി യോഗാഭ്യാസം നടത്തിയ ബാബ രാംദേവ് താഴെ വീണു; വീഡിയോ

ആനപ്പുറത്ത് കയറി യോഗാഭ്യാസം നടത്തിയ ബാബ രാംദേവ് താഴെ വീണു.
 | 
ആനപ്പുറത്ത് കയറി യോഗാഭ്യാസം നടത്തിയ ബാബ രാംദേവ് താഴെ വീണു; വീഡിയോ

ആനപ്പുറത്ത് കയറി യോഗാഭ്യാസം നടത്തിയ ബാബ രാംദേവ് താഴെ വീണു. യോഗ നടത്തുന്നതിനിടെ ആന ഇളകുകയും ബാലന്‍സ് നഷ്ടമായ രാംദേവ് നിലത്ത് വീഴുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. മഥുരയിലെ ഗുരുചരണം ആശ്രമത്തില്‍ സന്യാസിമാര്‍ക്ക് യോഗ ക്ലാസ് എടുക്കുന്നതിനിടെയാണ് ആന ചതിച്ചത്.

വീഴ്ചയില്‍ രാംദേവിന് കാര്യമായ പരിക്കുകള്‍ ഏറ്റിട്ടില്ലെന്നാണ് വിവരം. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഇതിന്റെ ചിത്രങ്ങള്‍ രാംദേവ് തന്നെ ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു. നേരത്തേ സൈക്കിള്‍ ചവിട്ടുന്ന രാംദേവ് തെന്നി വീഴുന്ന വീഡിയോയും വൈറലായിരുന്നു.

വീഡിയോ കാണാം