ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്റ്റംബര്‍ 30ന്; അദ്വാനി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരാകണമെന്ന് നിര്‍ദേശം

ബാബറി മസ്ജിദ് തകര്ത്ത കേസില് സെപ്റ്റംബര് 30ന്.
 | 
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്റ്റംബര്‍ 30ന്; അദ്വാനി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരാകണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30ന്. പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പറയുക. 28 വര്‍ഷം മുമ്പുള്ള കേസിലാണ് വിധി പ്രഖ്യാപിക്കുന്നത്. കേസിലെ പ്രതികളായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, എന്നിവര്‍ ഉള്‍പ്പെടെയുള്ള 32 പ്രതികളോട് വിധി പറയുമ്പോള്‍ ഹാജരായിരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്രമന്ത്രി ഉമാ ഭാരതി, രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് തുടങ്ങിയവരും കേസില്‍ പ്രതികളാണ്. അദ്വാനി, ജോഷി, ഉമാ ഭാരതി തുടങ്ങി 90കളിലെ പ്രധാന ബിജെപി നേതാക്കള്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നതിനായി ഗൂഢാലോചന നടത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു. 15-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബാബറി മസ്ജിദ് 1992 ഡിസംബറിലാണ് തകര്‍ത്തത്.

ജൂലൈ 24ന് അദ്വാനി പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു അദ്വാനി ഹാജരായത്. മുരളി മനോഹര്‍ ജോഷി 23നാണ് ഹാജരായത്. കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രീം കോടതി നല്‍കിയ സമയപരിധി ഓഗസ്റ്റ് 10ന് അവസാനിച്ചിരുന്നെങ്കിലും ലോക്ക് ഡൗണ്‍ മൂലം നീളുകയായിരുന്നു.