റിലീസിന് മുന്‍പ് തന്നെ ലാഭം കൊയ്ത് ബാഹുബലി 2

വന്വിജയമായിരുന്ന ബാഹുബലി ഒന്നിനുശേഷം മലയാളം ഉള്പ്പെടെ നാല് ഭാഷകളിലെ 6500 സ്ക്രീനുകളിലായി പ്രദര്ശനത്തിനെത്തിയിരിക്കുകയാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. ചിത്രം ഇന്ത്യന് സിനിമകള് ഇതുവരെ നേടിയ എല്ലാ റെക്കോര്ഡുകളും തകര്ക്കുമെന്നും 1.5 കോടി ഡോളര് കളക്ഷന് നേടുമെന്നുമാണ് വിതരണക്കാരുടെയും മറ്റു റൈറ്റുകള് സ്വന്തമാക്കിയവരുടേയും പ്രതീക്ഷ. അതിനൊരു കാരണവുമുണ്ട്, നിര്മ്മാതാവിനേയും സംവിധായകനേയുമൊക്കെ ഞെട്ടിച്ച പ്രതികരണമായിരുന്നു പ്രേക്ഷകര് സിനിമയുടെ ആദ്യഭാഗത്തിന് നല്കിയത്. എന്നാല് ആദ്യഭാഗത്തിലൂടെ നിര്മ്മാതാവിനെക്കാള് ലാഭമുണ്ടായത് വിതരണക്കാര്ക്കായിരുന്നു. ഇത് മുന്കൂട്ടിക്കണ്ടാണ് ഇത്തവണ അവര് 'അവകാശങ്ങളു'ടെയെല്ലാം വില്പ്പന നേരത്തെ തന്നെ നടത്തിയിരിക്കുന്നത്.
 | 

റിലീസിന് മുന്‍പ് തന്നെ ലാഭം കൊയ്ത് ബാഹുബലി 2

വന്‍വിജയമായിരുന്ന ബാഹുബലി ഒന്നിനുശേഷം മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലെ 6500 സ്‌ക്രീനുകളിലായി പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. ചിത്രം ഇന്ത്യന്‍ സിനിമകള്‍ ഇതുവരെ നേടിയ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്നും 1.5 കോടി ഡോളര്‍ കളക്ഷന്‍ നേടുമെന്നുമാണ് വിതരണക്കാരുടെയും മറ്റു റൈറ്റുകള്‍ സ്വന്തമാക്കിയവരുടേയും പ്രതീക്ഷ. അതിനൊരു കാരണവുമുണ്ട്, നിര്‍മ്മാതാവിനേയും സംവിധായകനേയുമൊക്കെ ഞെട്ടിച്ച പ്രതികരണമായിരുന്നു പ്രേക്ഷകര്‍ സിനിമയുടെ ആദ്യഭാഗത്തിന് നല്‍കിയത്. എന്നാല്‍ ആദ്യഭാഗത്തിലൂടെ നിര്‍മ്മാതാവിനെക്കാള്‍ ലാഭമുണ്ടായത് വിതരണക്കാര്‍ക്കായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ടാണ് ഇത്തവണ അവര്‍ ‘അവകാശങ്ങളു’ടെയെല്ലാം വില്‍പ്പന നേരത്തെ തന്നെ നടത്തിയിരിക്കുന്നത്.

നിലവില്‍ രണ്ടാംഭാഗത്തിന്റെ വിവിധ ‘അവകാശങ്ങള്‍’ വിറ്റ വകയില്‍ത്തന്നെ 400-500 കോടി ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് സാറ്റലൈറ്റ് തുകയില്‍ റെക്കോര്‍ഡിട്ടത്. 50 കോടി നല്‍കി സോണിയാണ് റൈറ്റ് വാങ്ങിയത്. തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകള്‍ക്ക് ചേര്‍ത്ത് 28 കോടി നല്‍കിയാണ് സ്റ്റാര്‍ നെറ്റ്വര്‍ക്ക് വിതരണാവകാശം സ്വന്തമാക്കിയത്. അതിനാല്‍ തന്നെ ബാഹുബലി-2 തീയേറ്ററിലെത്തുംമുന്‍പ് തന്നെ തങ്ങള്‍ക്ക് ലാഭം കിട്ടിത്തുടങ്ങിയെന്ന് നിര്‍മ്മാതാവും അണിയറ പ്രവര്‍ത്തകരും തുറന്ന് സമ്മതിക്കുന്നു. മറ്റൊരു ബ്ലോക്ക്ബസ്റ്ററാവും ചിത്രമെന്ന് ആത്മവിശ്വാസമുണ്ടെന്നും പുറത്തിറങ്ങുമ്പോള്‍ റൈറ്റ്സ് വാങ്ങിയവര്‍ക്കും ചിത്രം ലാഭം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ വ്യക്തമാക്കി.

അനലിസ്റ്റുകളുടെ കണക്ക് പ്രകാരം ബാഹുബലി-1 ആഗോള ബോക്സ്ഓഫീസില്‍ നിന്ന് 600 കോടിയാണ് വാരിക്കൂട്ടിയത്. പക്ഷേ നിര്‍മ്മാതാവിന് ലഭിച്ച ഷെയര്‍ 250 കോടിയും.അതായത് നിര്‍മ്മാതാവിനെക്കാള്‍ ചിത്രം ലാഭം നേടിക്കൊടുത്തത് വിതരണക്കാര്‍ക്കായിരുന്നു. ചിത്രത്തിന്റെ ഹിന്ദി, മലയാളം ഒഴികെയുള്ള പതിപ്പുകളുടെ വിതരണക്കാര്‍ ഇത്തവണ മാറിയിട്ടുണ്ട്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും അനില്‍ തഡാനിയുടെ എഎ ഫിലിംസും ചേര്‍ന്നാണ് ഹിന്ദി പതിപ്പ് വിതരണം ചെയ്യുന്നത്. വടക്കേ ഇന്ത്യയില്‍ ചിത്രത്തിന്റെ ബ്രാന്റ് ഇമേജ് വര്‍ധിക്കാനുള്ള ഒരു കാരണവും കരണ്‍ ജോഹറിന്റെ സാന്നിധ്യമാണ്. കേരളത്തിലെ വിതരണാവകാശം ആദ്യഭാഗം വിതരണം ചെയ്ത ഗ്ലോബല്‍ യുണൈറ്റഡ് മീഡിയക്ക് തന്നെയാണ്. സിനിമയുടെ രണ്ട് ഭാഗങ്ങള്‍ക്കുകൂടി 450 കോടിയാണ് മുതല്‍മുടക്കെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.