കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും; ബാഹുബലി 2ന്റെ ആദ്യ റിവ്യൂ പുറത്ത്

ബാഹുബലി ഒന്നാം പതിപ്പ് കണ്ടിറങ്ങിയപ്പോള് മുതല് നാം ഓരോരുത്തരും ചിന്തിക്കുന്ന ഒറ്റ ചോദ്യമേ ഉണ്ടാവുകയുള്ളു. കട്ടപ്പ ബാഹുബലിയെ കൊല്ലാനുള്ള കാരണമെന്താണ്? ഇതിപ്പോള് ആ സിനിമയുടെ അണിയറ പ്രവര്ത്തകരെ കൂടാതെ മറ്റു ചിലര്ക്കറിയാം, സെന്സര് ബോര്ഡംഗങ്ങള്ക്ക്. അത്തരത്തില് സിനിമ കണ്ട ഒരു സെന്സര് ബോര്ഡംഗം അഭിപ്രായപ്പെട്ടത് ആദ്യ ഭാഗത്തെക്കാളും ഏറെ മികച്ചതാണ് ബാഹുബലി 2 എന്നാണ്.
 | 

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും; ബാഹുബലി 2ന്റെ ആദ്യ റിവ്യൂ പുറത്ത്

ബാഹുബലി ഒന്നാം പതിപ്പ് കണ്ടിറങ്ങിയപ്പോള്‍ മുതല്‍ നാം ഓരോരുത്തരും ചിന്തിക്കുന്ന ഒറ്റ ചോദ്യമേ ഉണ്ടാവുകയുള്ളു. കട്ടപ്പ ബാഹുബലിയെ കൊല്ലാനുള്ള കാരണമെന്താണ്? ഇതിപ്പോള്‍ ആ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ കൂടാതെ മറ്റു ചിലര്‍ക്കറിയാം, സെന്‍സര്‍ ബോര്‍ഡംഗങ്ങള്‍ക്ക്. അത്തരത്തില്‍ സിനിമ കണ്ട ഒരു സെന്‍സര്‍ ബോര്‍ഡംഗം അഭിപ്രായപ്പെട്ടത് ആദ്യ ഭാഗത്തെക്കാളും ഏറെ മികച്ചതാണ് ബാഹുബലി 2 എന്നാണ്.

3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയിലെ ഒരു സീന്‍ പോലും സെന്‍സര്‍ ചെയ്ത് കളയാന്‍ ഇല്ലായിരുന്നു എന്നാണ് ബോര്‍ഡംഗം വ്യക്തമാക്കിയത്. ആക്ഷന്‍ രംഗങ്ങള്‍ ഹോളിവുഡിലെ മികച്ച സിനിമകളായ എ ബ്രിഡ്ജ് ടൂ ഫാര്‍, ഹാക്‌സോ റിഡ്ജ് എന്നിവയെപ്പോലും കവച്ചുവെക്കുന്നതാണ് എന്നാണ് വിലയിരുത്തല്‍.

ഇരയെ ആക്രമിക്കാന്‍ കാത്തിരിക്കുന്ന സിംഹങ്ങള്‍ക്ക് സമാനമാണ് നായകനായ പ്രഭാസും റാണാ ദഗുബട്ടിയും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങള്‍. പക്ഷേ അവരെ അതില്‍ നിന്നും അകറ്റി നിര്‍ത്തുന്ന കാരണമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇരുവരുടേയും പ്രകടനം ഏറ്റവും മികച്ചതാണ്.

സിനിമയെന്ന നിലയില്‍ ഒരുപാട് സന്തോഷം നല്‍കുമെങ്കിലും വിഷമത്തോടെയാവും പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ വിടേണ്ടി വരിക. എന്തായാലും ആഗോള സിനിമ ഭൂപടത്തില്‍ ഇന്ത്യന്‍ സിനിമയെ വരച്ചുകാട്ടുന്നതാവും ബാഹുബലി 2 എന്നാണ് റിവ്യൂവിലെ വിലയിരുത്തല്‍.