വാലന്റൈന്‍സ് ഡേ നിരോധിക്കണമെന്ന ആവശ്യവുമായി ബജ്‌റംഗ് ദള്‍; ആശംസാ കാര്‍ഡ് കത്തിച്ച് പ്രതിഷേധം

വാലന്റൈന്സ് ദിനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദള്.
 | 
വാലന്റൈന്‍സ് ഡേ നിരോധിക്കണമെന്ന ആവശ്യവുമായി ബജ്‌റംഗ് ദള്‍; ആശംസാ കാര്‍ഡ് കത്തിച്ച് പ്രതിഷേധം

ഹൈദരാബാദ്: വാലന്റൈന്‍സ് ദിനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍. ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി തെലങ്കാനയിലാണ് സംഘടന രംഗത്തെത്തിയത്. വാലന്റൈന്‍സ് ഡേ പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കുടുംബ വ്യവസ്ഥയ്ക്ക് എതിരാണെന്നുമാണ് സംഘടനയുടെ വാദം.

ഇന്ത്യന്‍ സംസ്‌കാരം മൂല്യങ്ങളില്‍ ഉറച്ചതാണ്. കുടുംബം അതിന്റെ ഭാഗമാണ്. വാലന്റൈന്‍ ദിനം ആചരിക്കുന്നതിന് പകരം ഫെബ്രുവരി 14 അമര്‍ വീര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്നും തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദള്‍ ആവശ്യപ്പെട്ടു. പുല്‍വാമയില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരവായി ഇത് മാറ്റണമെന്നും സംഘടന പറയുന്നു.

വാലന്റൈന്‍സ് ദിനത്തിനെതിരെ സംഘടനയുടെ നേതൃത്വത്തില്‍ ഹൈദരാബാദില്‍ പ്രതിഷേധവും നടന്നു. ആശംസാ കാര്‍ഡുകള്‍ കത്തിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.