Monday , 24 June 2019
Kalyan
News Updates

രാജസ്ഥാനില്‍ വോട്ടിംഗ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

ജയ്പുര്‍: രാജസ്ഥാനില്‍ വോട്ടിംഗ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ ബി.ജെ.പി ശ്രമങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് വോട്ടിംഗ് യന്ത്രം റോഡില്‍ കണ്ടെത്തിയിരിക്കുന്നത്. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയ അബ്ദുല്‍ റഫീക്ക്, നവല്‍ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇന്നലെ രാത്രിയാണ് സംഭവവം. കിഷന്‍ഗഞ്ച് നിയോജക മണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27ല്‍ നിന്നാണ് വോട്ടിങ് യൂണിറ്റ് കണ്ടെത്തിയത്. വോട്ടിംഗ് മെഷീന്‍ റോഡില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തും. മധ്യപ്രദേശിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വോട്ടെടുപ്പ് ദിവസം റിസര്‍വ് മെഷീനുമായി ബി.ജെ.പി സ്ഥാനാര്‍ഥി മദന്‍ റാത്തോഡിന്റെ വീട്ടില്‍ പോയെന്ന ആരോപണത്തെ തുടര്‍ന്ന് സെക്ടര്‍ ഓഫീസറെ ചുമതലയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. പാലിയിലെ റിട്ടേണിങ് ഓഫീസറായ മഹാവീറിനെയാണ് ചുമതലയില്‍ നിന്ന് ഒഴിവാക്കിയത്. പിന്നാലെയാണ് മറ്റൊരു ഗുരുതരമായ വീഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

DONT MISS