പദ്മാവതിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി നീക്കി

പദ്മാവതിന് നാല് സംസ്ഥാനങ്ങളില് ഏര്പ്പെടുത്തിയ പ്രദര്ശന വിലക്ക് സുപ്രീം കോടതി നീക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന് വിലക്കേര്പ്പെടുത്തിയിരുന്നത്. ഈ മാസം 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 | 

പദ്മാവതിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി നീക്കി

ന്യൂഡല്‍ഹി: പദ്മാവതിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ പ്രദര്‍ശന വിലക്ക് സുപ്രീം കോടതി നീക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഈ മാസം 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ചിത്രത്തിന്റെ പേരിലുള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തുകയും പല രംഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തതിനു ശേഷമാണ് സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്.

ഇത്രയും മാറ്റങ്ങള്‍ വരുത്തിയിട്ടും ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയ സംസ്ഥാനങ്ങളുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ക്രമസമാധന പ്രശ്‌നത്തിന്റെ പേരില്‍ ചിത്രം വിലക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ മാസം 25 നാണ് സിനിമ റിലീസ് ചെയ്യുന്നത്.