ഇന്റർസിറ്റി അപകടം; അഞ്ച് മലയാളികളടക്കം പത്തുപേർ മരിച്ചു

ബംഗളൂരു എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് അപകടത്തിൽ എട്ട് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. മരിച്ചവരിൽ രണ്ട് മലയാളികളുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. തൃശൂർ പൂന്തുറ സ്വദേശി അമൻ, ഇട്ടീര ആന്റണി തുടങ്ങിയ പേരുകളാണ് റെയിൽവേ പുറത്തു വിട്ടത്.
 | 

ഇന്റർസിറ്റി അപകടം;  അഞ്ച് മലയാളികളടക്കം പത്തുപേർ മരിച്ചു
ബംഗളൂരു:
ബംഗളൂരു എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ് അപകടത്തിൽ അഞ്ച് മലയാളികളടക്കം പത്തുപേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ബെല്ലാരി സ്വകാര്യ ഡെന്റൽ കോളജിലെ മൂന്നാംവർഷ വിദ്യാർത്ഥി കൊല്ലം തട്ടാമല ചകിരിക്കടമുക്ക്  ഷജിലാ മൻസിലിൽ അബ്ദുൾ മനാഫിന്റെ മകൻ ഇർഷ മനാഫ് (23), പാലക്കാട് ഏഴക്കാട് വെട്ടത്ത് വീട്ടിൽ വി.വിപിൻ(22), തൃശൂർ പൂവത്തൂർ എടത്തറ വീട്ടിൽ ശർമിളയുടെയും മോഹനന്റെയും മകൻ അമൻ (9), തൃശൂർ ഒളരി സ്വദേശി കടവരം റോഡിൽകാഞ്ഞിരത്തിങ്കൽ വീട്ടിൽ ജോർജ് (70), ആലുവ സ്വദേശി ഇട്ടിയവിര ആന്റണി എന്നിവരാണ് മരിച്ച മലയാളികൾ.

സംഭവത്തിൽ അറുപതോളം പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹൊസൂരിന് സമീപം ആനേയ്ക്കലിൽ വച്ച് രാവിലെ 7.45നാണ് സംഭവം. എ.സി ഉൾപ്പെടെയുള്ള ഒൻപത് കോച്ചുകളാണ് പാളം തെറ്റിയത്. രണ്ട് ബോഗികൾ പരസ്പരം ഇടിച്ചു കയറിയ നിലയിലാണ്. ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ പാളത്തിൽ വീണ വലിയ പാറക്കല്ലാണ് അപകടത്തിന് കാരണമായതെന്ന്  റെയിൽവേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി.