പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം ശക്തം; ബംഗ്ലാദേശ് മന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി

പൗരത്വ നിയമ ഭേദഗതി ബില് പാസാക്കിയതിനെത്തുടര്ന്ന് ഇന്ത്യയിലേക്കുള്ള സന്ദര്ശനം റദ്ദാക്കി ബംഗ്ലാദേശ് മന്ത്രി.
 | 
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം ശക്തം; ബംഗ്ലാദേശ് മന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്‍ പാസാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കി ബംഗ്ലാദേശ് മന്ത്രി. വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെന്‍ ആണ് സന്ദര്‍ശനം റദ്ദാക്കിയത്. ബില്‍ പാസാക്കിയതിനെ മോമെന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യാത്ര റദ്ദാക്കിയത്. മതേതര രാഷ്ട്രമെന്ന ഇന്ത്യയുടെ ചരിത്രപരമായ പദവിയെ ദുര്‍ബലപ്പെടുത്തുന്നതാണ് ബില്‍ എന്നായിരുന്നു മോമെന്റെ വിമര്‍ശനം.

ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയും മോമെന്‍ രംഗത്തെത്തിയിരുന്നു. പ്രസ്താവന അസത്യമാണെന്നും ഇക്കാര്യം ബോധ്യപ്പെടണമെങ്കില്‍ അമിത് ഷാ കുറച്ചു മാസങ്ങള്‍ ബംഗ്ലദേശില്‍ താമസിക്കണമെന്നും മോമെന്‍ പറഞ്ഞിരുന്നു. പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ അസമിലും ത്രിപുരയിലും ശക്തമാ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.

ഇതേത്തുടര്‍ന്ന് പത്തു ജില്ലകളില്‍ രണ്ടു ദിവസത്തേക്കു കൂടി ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി മുകേഷ് അഗര്‍വാളിനെ ചുമതലയില്‍ നിന്ന് മാറ്റി. ലോക്കല്‍ ട്രെയിനുകള്‍ എല്ലാം റദ്ദാക്കിയിരിക്കുകയാണ്. ഗുവാഹത്തിയില്‍ നിന്ന് പുറപ്പെടുന്ന ദീര്‍ഘദൂര ട്രെയിനുകളും കൊല്‍ക്കത്ത-ദിബ്രുഗഡ് എയര്‍ ഇന്ത്യ സര്‍വീസും നിര്‍ത്തി വെച്ചു.