ലോണ്‍ അനുവദിക്കാന്‍ കിടക്കപങ്കിടണമെന്ന് ആവശ്യം; ബാങ്ക് മാനേജരെ യുവതി പരസ്യമായി തല്ലി; വീഡിയോ കാണാം

ലോണ് അനുവദിക്കണമെങ്കില് തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജരെ യുവതി പരസ്യമായി മര്ദ്ദിച്ചു. കര്ണാടകയിലെ ദാവന്ഗരെയിലാണ് സംഭവം. തന്റെ ലൈംഗിക താല്പ്പര്യങ്ങള്ക്ക് വഴങ്ങിത്തന്നാല് യാതൊരു പ്രയാസവുമില്ലാതെ ലോണ് അനുവദിക്കാമെന്ന് മാനേജര് പറഞ്ഞു. യുവതിയെ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു മാനേജര് ആവശ്യമറിയിച്ചത്. എന്നാല് മാനേജരുടെ വാക്കുകള് കേട്ട് പ്രകോപിതയായ സ്ത്രീ ഇയാളെ വീട്ടില് നിന്ന് അടിച്ചിറക്കുകയും റോഡില്വെച്ച് മര്ദ്ദിക്കുകയുമായിരുന്നു.
 | 

ലോണ്‍ അനുവദിക്കാന്‍ കിടക്കപങ്കിടണമെന്ന് ആവശ്യം; ബാങ്ക് മാനേജരെ യുവതി പരസ്യമായി തല്ലി; വീഡിയോ കാണാം

ബംഗുളുരു: ലോണ്‍ അനുവദിക്കണമെങ്കില്‍ തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജരെ യുവതി പരസ്യമായി മര്‍ദ്ദിച്ചു. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. തന്റെ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിത്തന്നാല്‍ യാതൊരു പ്രയാസവുമില്ലാതെ ലോണ്‍ അനുവദിക്കാമെന്ന് മാനേജര്‍ പറഞ്ഞു. യുവതിയെ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു മാനേജര്‍ ആവശ്യമറിയിച്ചത്. എന്നാല്‍ മാനേജരുടെ വാക്കുകള്‍ കേട്ട് പ്രകോപിതയായ സ്ത്രീ ഇയാളെ വീട്ടില്‍ നിന്ന് അടിച്ചിറക്കുകയും റോഡില്‍വെച്ച് മര്‍ദ്ദിക്കുകയുമായിരുന്നു.

വലിയ വടികൊണ്ട് മനേജരെ യുവതി ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അശ്ലീല ഭാഷ ഉപയോഗിച്ച് സംസാരിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡിഎച്ച്എഫ്എല്‍ ബാങ്ക് അധികൃതരും ഇയാള്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ്. ഇയാളെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

വീഡിയോ കാണാം