ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് സ്ഥാപനങ്ങളും പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നു

ബാങ്കുകളും ഹൗസിംഗ് ഫിനാന്സ് സ്ഥാപനങ്ങളും പലിശ നിരക്ക് ഉയര്ത്തുന്നു. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നീ സ്ഥാപനങ്ങള് 5 മുതല് 10 വരെ അടിസ്ഥാന പോയിന്റുകള് വര്ദ്ധിപ്പിച്ചു. എസ്ബിഐ ഒരു വര്ഷത്തെ നിരക്ക് 8.45ല് നിന്ന് 8.50 ശതമാനമായാണ് മാര്ജിനല് കോസ്റ്റ് ഓഫ് ലെന്റിങ് നിരക്ക് പുതുക്കി നിശ്ചയിച്ചത്. .
 | 

ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് സ്ഥാപനങ്ങളും പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നു

മുംബൈ: ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് സ്ഥാപനങ്ങളും പലിശ നിരക്ക് ഉയര്‍ത്തുന്നു. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ 5 മുതല്‍ 10 വരെ അടിസ്ഥാന പോയിന്റുകള്‍ വര്‍ദ്ധിപ്പിച്ചു. എസ്ബിഐ ഒരു വര്‍ഷത്തെ നിരക്ക് 8.45ല്‍ നിന്ന് 8.50 ശതമാനമായാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് നിരക്ക് പുതുക്കി നിശ്ചയിച്ചത്.

30 ലക്ഷം രൂപയുടെ ഭവനവായ്പയുടെ പലിശ ഇതോടെ 8.70 ശതമാനം മുതല്‍ 8.85 ശതമാനം വരെയായി ഉയര്‍ന്നു. നേരത്തെ ഇത് 8.65 ശതമാനം മുതല്‍ 8.80 ശതമാനംവരെയായിരുന്നു. റിസര്‍വ് ബാങ്കിന്റെ പണവായ്പ നയം പുറത്തുവരാനിരിക്കെയാണ് പലിശ നിരക്കുകളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വര്‍ദ്ധന വരുത്തിയത്.

ഐസിഐസിഐ ബാങ്ക് ആറുമാസത്തെ ലെന്റിങ് നിരക്ക് 8.50 ശതമാനത്തില്‍നിന്ന് 8.60 ശതമാനമായി ഉയര്‍ത്തി. വിവിധ വായ്പകളിലാായി 30 മുതല്‍ 90 വരെ ബേസിസ് പോയന്റ് വര്‍ധനവാണ് ഇതോടെ ഭവനവായ്പ പലിശയില്‍ വര്‍ധന വരിക.

എച്ച്ഡിഎഫ്സിയുടെ 30 ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശ 8.80 ശതമാനം മുതല്‍ 8.85 ശതമാനം വരെയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രഖ്യാപിക്കാനിരിക്കുന്ന പണവായ്പാ നയത്തില്‍ റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.