ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് റിസര്‍വ് ബാങ്ക്

പൊതുമേഖലാ ബാങ്കുകളുടെ ലോക്കറുകളില് സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള് നഷ്ടപ്പെട്ടാല് അവയ്ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് റിസര്വ് ബാങ്ക്. വിവരാവകാശ നിയമമനുസരിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് റിസര്വ് ബാങ്കും 19 പൊതുമേഖലാ ബാങ്കുകളും ഇക്കാര്യം അറിയിച്ചത്. കുഷ് കാല്റ എന്ന അഭിഭാഷകന് നല്കിയ വിവരാവകാശ ചോദ്യത്തിനാണ് ഇ മറുപടി ലഭിച്ചത്. ലോക്കറിലെ വസ്തുക്കള് നഷ്ടപ്പെട്ടാല് അതിന്റെ മൂല്യം അളക്കുന്നതിനുള്ള മാനദണ്ഡങ്ങള് പോലും റിസര്വ് ബാങ്ക് ഏര്പ്പെടുത്തിയിട്ടില്ലെന്ന് കാട്ടി ഇദ്ദേഹം കോംപറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയെ സമീപിച്ചു.
 | 

ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ അവയ്ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമമനുസരിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് റിസര്‍വ് ബാങ്കും 19 പൊതുമേഖലാ ബാങ്കുകളും ഇക്കാര്യം അറിയിച്ചത്. കുഷ് കാല്‍റ എന്ന അഭിഭാഷകന്‍ നല്‍കിയ വിവരാവകാശ ചോദ്യത്തിനാണ് ഇ മറുപടി ലഭിച്ചത്. ലോക്കറിലെ വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ അതിന്റെ മൂല്യം അളക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പോലും റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കാട്ടി ഇദ്ദേഹം കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചു.

ഇത്തരം നഷ്ടങ്ങളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന സമീപനമാണ് പൊതുമേഖലാ ബാങ്കുകള്‍ സ്വീകരിക്കുന്നതെന്ന് പരാതിയില്‍ കാല്‍റ പറയുന്നു. വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ള ബന്ധം മാത്രമാണ് ലോക്കര്‍ ഉടമയും ബാങ്കും തമ്മിലുള്ളതെന്നാണ് ബാങ്കുകള്‍ വ്യക്തമാക്കിയത്. അപ്രകാരം ലോക്കറിലുള്ള വസ്തുവിന്റെ ഉത്തരവാദിത്തം ഉപഭോക്താവിന് മാത്രമാണ്. ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂക്കോ ബാങ്ക്, കാനറ ബാങ്ക് എന്നിവയാണ് ഈ മറുപടി നല്‍കിയത്.

ലോക്കറുകളില്‍ സൂക്ഷിക്കുന്ന വസ്തുക്കളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ലോക്കര്‍ ഉടമയുടേതാണെന്ന് ചില ബാങ്കുകള്‍ എഗ്രിമെന്റുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ലോക്കറുകളില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടാലോ കേടുപാടുകള്‍ സംഭവിച്ചാലോ ബാങ്കുകള്‍ ഉത്തരവാദിത്തമേറ്റെടുക്കില്ലെന്നും വ്യവസ്ഥകള്‍ പറയുന്നു.

ഇപ്രകാരമാണെങ്കില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ഇന്‍ഷ്വര്‍ ചെയ്ത ശേഷം സ്വന്തം വീടുകളില്‍ സൂക്ഷിച്ചാല്‍ മതിയാകുമല്ലോ എന്ന ചോദ്യവും കാല്‍റ കോംപറ്റീഷന്‍ കമ്മീഷനില്‍ ഉയര്‍ത്തുന്നു. വിപണിയിലെ മത്സരം ഇല്ലാതാക്കാനും അതിലൂടെ ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ ഹനിക്കാനും ബാങ്കുകള്‍ ഒത്തുകളിക്കുകയാണെന്നാണ് പരാതി.