പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിനു പിന്നില്‍ 6 ഉദ്യോഗസ്ഥര്‍

രാജ്യത്തിന്റെ സമ്പദ്വസ്ഥയിലെ 86 ശതമാനം കള്ളപ്പണവും നീക്കം ചെയ്യുവാനായി നോട്ട് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി. ആ നീക്കത്തിനു പിന്നില് വിശ്വാസയോഗ്യനായ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിരിന്നു. ഹസ്മുഖ് ആദ്യ എന്ന ഉദ്യോഗസ്ഥനുമടങ്ങുന്ന ഒരു അഞ്ചു പേരെടങ്ങുന്ന സംഘമാണ് ഈ നീക്കത്തിനു പിന്നിലെന്ന് റിപ്പോര്ട്ട് പറയുന്നു.
 | 

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിനു പിന്നില്‍ 6 ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്‌വസ്ഥയിലെ 86 ശതമാനം കള്ളപ്പണവും നീക്കം ചെയ്യുവാനായി നോട്ട് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി. ആ നീക്കത്തിനു പിന്നില്‍ വിശ്വാസയോഗ്യനായ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിരിന്നു. ഹസ്മുഖ് ആദ്യ എന്ന ഉദ്യോഗസ്ഥനുമടങ്ങുന്ന ഒരു അഞ്ചു പേരെടങ്ങുന്ന സംഘമാണ് ഈ നീക്കത്തിനു പിന്നിലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഫിനാന്‍സ് മിനിസ്റ്ററിയില്‍ ഉന്നതസ്ഥാനത്തപു നില്‍ക്കുന്ന അധികാരിയാണ് ഹസ്മുഖ് ആദ്യ. 2003-2006ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും, 2015 സെപ്തംബര്‍ മുതല്‍ ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ റെവന്യൂ സെക്രട്ടറിയായും സേവനമനുഷ്ടിച്ചിരുന്നു. പ്രധാനമന്ത്രിയുമായി അദ്ദേഹം നല്ല ബന്ധം പുലര്‍ത്തുന്നു. ഇദ്ദേഹമടങ്ങുന്ന അഞ്ചു ഉദ്യോഗസ്ഥകരാണ് ഈ നീക്കത്തിന് മോദിയെ സഹായിച്ചത്.

ഉദ്യോഗസ്ഥനോടും നിയുക്ത അഞ്ചു പേരോടും ഒരു കാരണവെച്ചാലും പുറത്ത് പോകരുതെന്ന് അറിയിച്ചിരുന്നതായി വൃത്താന്തങ്ങള്‍ അറിയിക്കുന്നു. പ്രധാനമന്ത്രിയുടെ ഭവനത്തില്‍ രണ്ടു മുറികളിലായാമ് ഇവര്‍ ജോലി ചെയ്തിരുന്നത്. ചെറുപ്പക്കാരുടെ ഒരുക്കൂട്ടം റിസേര്‍ചേഴ്‌സിന്റെ പിന്‍ബലവും ഇവര്‍ക്കുണ്ടായിരുന്നു. 2014ല്‍ അധികാരത്തില്‍ വന്നതു മുതല്‍ പ്ലാന്‍ ചെയ്തപകൊണ്ടിരിക്കുന്ന ശക്തമായൊരു വിപ്ലവമാണിത്.

ഉയര്‍ന്ന നോട്ടുകളായ 500, 1000 നിരോധിക്കാന്‍ പോവുകയാണെന്ന നീക്കം വന്നത് വളരെ അപ്രതീക്ഷമായിരുന്നു. അതീവരഹസ്യമായ ഈ വിവരം നേരത്തെയറിഞ്ഞ് കള്ളപ്പണം സ്വര്‍ണ്ണനോ മറ്റു തെറ്രായ സമ്പാദ്യമാക്കി മാറ്റുന്നത് തടയുന്നതു ഉദ്ദേശിച്ചായിരുന്നു ഈ രഹസ്യ നീക്കം.

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം ഒരുപാടു വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും അതിലൊക്കെ പെട്ടന്ന് ഇടപെട്ട് ഒരു കീ പോളിസി ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.

ബാങ്ക് നോട്ടുകള്‍ നിരോധിക്കുന്നതു മൂലം ബാങ്കിംഗ് മേഖലയിലേക്കും ടാക്‌സ് റെവന്യൂ മേഖലകളിലേക്കും കൂടുതല്‍ വരവ് എത്തുമെന്ന ചില അഡൈ്വസന്മാര്‍ അഭിപ്രായപ്പെട്ടെങ്കിലും, മണിക്കൂറുകള്‍ ബാങ്കിനു മുന്നില്‍ നിന്ന് നോട്ടുകള്‍ മാറി വാങ്ങുന്നതിനോട് പലര്‍ക്കും വിയോജിപ്പായിരുന്നു.

പണം കൈമാറ്റം നടക്കാത്തത് മൂലം നിരവധി ദിവസക്കൂലിക്കാരുടെ ശമ്പളം കിട്ടാതെ വരുകയും, മാര്‍ക്കറ്റില്‍ സാധനങ്ങള്‍ കെട്ടിക്കിടന്ന് നഷ്ടങ്ങള്‍ ഉണ്ടാക്കുകയീണ്. നോട്ട് നിരോധനത്തിനു മുന്‍പ് ആവിശ്യമായ നോട്ടുകള്‍ തയ്യാറാക്കാന്‍ സാധിക്കാത്തതിനാല്‍ ഇപ്പോഴത്തെ അവസ്ഥ ഒന്നൊതുങ്ങി വരാന്‍ വീണ്ടും മാസങ്ങള്‍ എടുത്തേക്കും.

നോട്ട് നിരോധനം മൂലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും പ്രശസ്തിയും മാന്യതയും മുള്‍മുനയില്‍ ആണ്.

നവംബര്‍ 8നു നടന്ന നോട്ട് നിരോധനത്തിനു മുന്‍പ് നടന്ന് കാബിനിറ്റ് മീറ്റിംങ്ങില്‍ മറ്റ് മൂന്നു മന്ത്രിമാരെ സാക്ഷി നിര്‍ത്തി താന്‍ ഇതിനു വേണ്ടി നന്നായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയാണ് മുന്നോട്ട് വന്നിരിക്കുന്നതെന്നും ഇതിലെ പാളിച്ചകള്‍ക്ക് ഞാന്‍ മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.