രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ പോലീസുകാരന് അഭിനന്ദനം

രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞു നിര്ത്തിയ പോലീസുകാരന് അഭിനന്ദനം. അതു മാത്രമല്ല സംസ്ഥാന പോലീസ് ഇദ്ദേഹത്തിന് പ്രത്യേക പാരിതോഷികവും പ്രഖ്യാപിച്ചിരിക്കുകയാണ്. മൂക്കത്ത് വിരല് വെക്കണ്ട. സംഭവം സത്യമാണ്. ഉള്സൂര് ട്രാഫിക് പോലീസ് സ്റ്റേഷനിലെ സബ് ഇന്സ്പെക്ടറായ നിജലിംഗപ്പയെ ഇക്കാര്യത്തില് സോഷ്യല് മീഡിയ അഭിനന്ദനങ്ങള് കൊണ്ട് മൂടുകയാണ്. രാജ്യം ഏറ്റവും കൂടുതല് സുരക്ഷ നല്കുന്ന പ്രഥമ പൗരന്റെ വാഹനവ്യൂഹത്തെ ഇദ്ദേഹം തടഞ്ഞത് ഒരു ജീവന് രക്ഷിക്കാനായിരുന്നു.
 | 

രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ പോലീസുകാരന് അഭിനന്ദനം

ബംഗളൂരു: രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞു നിര്‍ത്തിയ പോലീസുകാരന് അഭിനന്ദനം. അതു മാത്രമല്ല സംസ്ഥാന പോലീസ് ഇദ്ദേഹത്തിന് പ്രത്യേക പാരിതോഷികവും പ്രഖ്യാപിച്ചിരിക്കുകയാണ്. മൂക്കത്ത് വിരല്‍ വെക്കണ്ട. സംഭവം സത്യമാണ്. ഉള്‍സൂര്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ നിജലിംഗപ്പയെ ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. രാജ്യം ഏറ്റവും കൂടുതല്‍ സുരക്ഷ നല്‍കുന്ന പ്രഥമ പൗരന്റെ വാഹനവ്യൂഹത്തെ ഇദ്ദേഹം തടഞ്ഞത് ഒരു ജീവന്‍ രക്ഷിക്കാനായിരുന്നു.

ബംഗളൂരു ട്രിനിറ്റി സര്‍ക്കിളില്‍ ജൂണ്‍ 17നായിരുന്നു സംഭവം. ബംഗളൂരു മെട്രോയുടെ പുതിയ പാതയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്ഭവനിലേക്ക് അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിക്കൊണ്ടിരിക്കുമ്പോളായിരുന്നു ഒരു ആംബുലന്‍സ് എത്തിയത്. ഹോസ്മത് ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സ് കടത്തി വിടാന്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നിജലിംഗപ്പ തീരുമാനിക്കുകയായിരുന്നു.

തന്റെ സീനിയര്‍ ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ച ശേഷം നിജലിംഗപ്പ വളരെ പെട്ടെന്നുതന്നെ ആംബുലന്‍സിന് കടന്നുപോകാന്‍ വഴിയുണ്ടാക്കി. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇദ്ദേഹത്തിന് പ്രത്യേക പുരസ്‌കാരം പ്രഖ്യാപിച്ചു. ഈ വിവരം കമ്മീഷണര്‍ തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ നിരവധി പേര്‍ നിജലിംഗപ്പയെ അനുമോദിച്ച് രംഗത്തെത്തി.

നേതാക്കളുടെ വാഹന വ്യൂഹങ്ങള്‍ക്ക് വേണ്ടി തിരക്കുള്ള റോഡുകളും ജംഗ്ഷനുകളും അടക്കുമ്പോള്‍ ആംബുലന്‍സുകള്‍ കുടുങ്ങുന്നത് പലപ്പോഴും വാര്‍ത്തയാകാറുണ്ട്. അത്തരം സംഭവങ്ങളില്‍ പ്രതിസ്ഥാനത്ത് സുരക്ഷയൊരുക്കുന്ന പോലീസുകാരായിരിക്കും വരുന്നത്. അവിടെയാണ് വിവിഐപി വാഹനവ്യൂഹത്തെപോലും തടഞ്ഞു നിര്‍ത്തി ഈ പോലീസുകാരന്‍ മാതൃകയായത്.