ബിഹാറില്‍ സ്ഥാനാര്‍ത്ഥിയെയും സഹായിയെയും വെടിവെച്ചു കൊന്നു; അക്രമികളില്‍ ഒരാള്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ബിഹാറില് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊണ്ടിരുന്ന സ്ഥാനാര്ത്ഥിയും ഒപ്പമുണ്ടായിരുന്നയാളും വെടിയേറ്റ് മരിച്ചു.
 | 
ബിഹാറില്‍ സ്ഥാനാര്‍ത്ഥിയെയും സഹായിയെയും വെടിവെച്ചു കൊന്നു; അക്രമികളില്‍ ഒരാള്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊണ്ടിരുന്ന സ്ഥാനാര്‍ത്ഥിയും ഒപ്പമുണ്ടായിരുന്നയാളും വെടിയേറ്റ് മരിച്ചു. ഷിയോഹാര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ നാരായണ്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പ്രചാരണത്തിനിടെ ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. നാരായണ്‍ സിങ്ങിന്റെ ഒപ്പമുണ്ടായിരുന്ന സന്തോഷ് കുമാര്‍, അഭയ് കുമാര്‍ എന്നിവര്‍ക്കും വെടിയേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ സന്തോഷ് കുമാര്‍ പിന്നീട് മരിച്ചു.

ആക്രമണം നടത്തിയവരെ നാരായണ്‍ സിങ്ങിന്റെ അനുയായികള്‍ തടഞ്ഞുവെച്ച് ആക്രമിച്ചിരുന്നു. ഇവരില്‍ ഒരാള്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വെടിയേറ്റ നാരായണ്‍ സിങ് സംഭവസ്ഥലത്തു തന്നെ മരിച്ചു. പത്തോളം പേര്‍ തങ്ങളെ ആക്രമിക്കാന്‍ എത്തിയെന്നാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഭയ് കുമാര്‍ പറഞ്ഞത്.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട മൂന്നു പേരുടെയും മൃതദേഹങ്ങള്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു. ഒക്ടോബര്‍ 28നാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.