Thursday , 13 December 2018
Kalyan
News Updates

പെട്രോള്‍ നിറയ്ക്കുന്നതിനിടെ ബൈക്കിന് തീപിടിച്ചു; വീഡിയോ കാണാം

ചെന്നൈ: പെട്രോള്‍ നിറയ്ക്കുന്നതിനിടെ ബൈക്കിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. തമിഴ്‌നാട്ടിലെ തിരുനല്‍വേലിയിലാണ് സംഭവമുണ്ടായത്. പെട്രോള്‍ നിറച്ച ശേഷം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തീപിടിത്തമുണ്ടാകുകയായിരുന്നു. യുവാവിന്റെ ശരീരത്തിലേക്കും തീ പടരുന്നത് സിസിടിവി വീഡിയോയില്‍ കാണാം. ഇതോടെ ബൈക്കില്‍ നിന്ന് ചാടിയിറങ്ങി വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞതോടെയാണ് ഇയാള്‍ക്ക് കാര്യമായി പൊള്ളലേല്‍ക്കാതിരുന്നത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീഡിയോ കാണാം

DONT MISS