ശ്രീലങ്കയിലും നേപ്പാളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അമിത് ഷായുടെ പദ്ധതി! ബിപ്ലബ് ദേവ്

ഇന്ത്യയില് മാത്രമല്ല, ശ്രീലങ്കയിലും നേപ്പാളിലും ബിജെപി സര്ക്കാര് രൂപീകരിക്കുകയാണ് അമിത് ഷായുടെ പദ്ധതിയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര് ദേബ്.
 | 
ശ്രീലങ്കയിലും നേപ്പാളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അമിത് ഷായുടെ പദ്ധതി! ബിപ്ലബ് ദേവ്

ഗുവാഹത്തി: ഇന്ത്യയില്‍ മാത്രമല്ല, ശ്രീലങ്കയിലും നേപ്പാളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അമിത് ഷായുടെ പദ്ധതിയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ബിജെപിയെ വ്യാപിപ്പിച്ച ശേഷം അയല്‍ രാജ്യങ്ങളിലേക്കും പാര്‍ട്ടിയെ എത്തിക്കണമെന്ന് അമിത് ഷാ സംസാരിച്ചിട്ടുണ്ടെന്ന് ബിപ്ലബ് പറഞ്ഞു. 2018ല്‍ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ക്കിടെ അമിത് ഷായുമായി സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്നും ബിപ്ലബ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ നോര്‍ത്ത് ഈസ്റ്റ് സോണല്‍ സെക്രട്ടറി അജയ് ജാംവലിനൊപ്പം ഗസ്റ്റ് ഹൗസില്‍ ഇരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതായി ജാംവല്‍ പറഞ്ഞപ്പോള്‍ അതിന് മറുപടിയായാണ് ശ്രീലങ്കയും നേപ്പാളും ഉണ്ടെന്ന് അമിത് ഷാ പറഞ്ഞത്. ആ രാജ്യങ്ങളിലേക്കും പാര്‍ട്ടിയെ വളര്‍ത്തണമെന്ന് അമിത് ഷാ പറഞ്ഞതായും ബിപ്ലബ് അഗര്‍ത്തലയിലെ പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞു.

കേരളത്തില്‍ ഇടതു വലത് മുന്നണികള്‍ മാറിമാറി ഭരിക്കുന്ന അവസ്ഥയ്ക്ക് ഇത്തവണ മാറ്റം വരും. ഇത്തവണ ബിജെപി വന്‍ വിജയം നേടുമെന്നും ബിപ്ലബ് കൂട്ടിച്ചേര്‍ത്തു.