ലോക്‌സഭാ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടില്‍ ബിജെപി-എഐഡിഎംകെ സഖ്യം പ്രഖ്യാപിച്ചു

തമിഴ്നാട്ടില് ബിജെപി-എഐഡിഎംകെ സഖ്യം പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില് കണ്ടാണ് പുതിയ കൂട്ടുകെട്ട്. സംസ്ഥാന നിയമസഭയിലെ 21 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ബിജെപിയും എഐഡിഎംകെയും ഒരുമിച്ചു നില്ക്കാനാണ് തീരുമാനം. എഐഎഡിഎംകെയുമായുള്ള ചര്ച്ചകള്ക്ക് നേതൃത്വം നല്കിയ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്നാട്ടിലും പുതുച്ചേരിയിലും സഖ്യം ഒരുമിച്ച് മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില് അഞ്ച് സീറ്റുകളിലായിരിക്കും ബിജെപി മത്സരിക്കുക.
 | 
ലോക്‌സഭാ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടില്‍ ബിജെപി-എഐഡിഎംകെ സഖ്യം പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി-എഐഡിഎംകെ സഖ്യം പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുതിയ കൂട്ടുകെട്ട്. സംസ്ഥാന നിയമസഭയിലെ 21 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ബിജെപിയും എഐഡിഎംകെയും ഒരുമിച്ചു നില്‍ക്കാനാണ് തീരുമാനം. എഐഎഡിഎംകെയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സഖ്യം ഒരുമിച്ച് മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലായിരിക്കും ബിജെപി മത്സരിക്കുക.

എഐഡിഎംകെയുമായി ചര്‍ച്ചകള്‍ക്ക് അമിത്ഷാ നേരിട്ടെത്തുമെന്നായിരുന്നു വിവരം. പിന്നീട് അമിത് ഷായ്ക്ക് പകരം പിയൂഷ് ഗോയല്‍ എത്തുകയായിരുന്നു. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് രജനികാന്ത് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എഐഎഡിഎംകെയും ബിജെപിയുമായുള്ള സഖ്യസാധ്യതകള്‍ തെളിഞ്ഞിരുന്നു. കമല്‍ ഹാസന്‍ പ്രത്യക്ഷത്തില്‍ത്തന്നെ ബിജെപി വിരുദ്ധ നിലപാടെടുക്കുകയും ബിജെപി വിരുദ്ധ ചേരിയില്‍ അണിചേരുമെന്ന സൂചന നല്‍കുകയും ചെയ്തിരുന്നു.

ബിജെപി സഖ്യം പ്രഖ്യാപിക്കുന്നതിനു മുമ്പ് പാട്ടാളി മക്കള്‍ കക്ഷിയുമായി എഐഡിഎംകെ സഖ്യം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പങ്കിടാനും ധാരണയായി. തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളില്‍ ഏഴ് മണ്ഡലങ്ങളില്‍ തങ്ങള്‍ മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഇ.പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പിഎംകെ നേതാവ് എസ്.രാമദോസ് പറഞ്ഞിരുന്നു.

2014ല്‍ എഐഡിഎംകെയുമായി ബിജെപി സഖ്യത്തിന് ശ്രമിച്ചെങ്കിലും ജയലളിതയുടെ എതിര്‍പ്പു മൂലം അത് സാധിച്ചിരുന്നില്ല. പിന്നീട് എംഡിഎംകെ, പിഎംകെ, ഡിഎംഡികെ തുടങ്ങിയ ചെറിയ കക്ഷികളുമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപിക്ക് രണ്ടു സീറ്റുകളില്‍ വിജയം നേടാനായി. കന്യാകുമാരി മണ്ഡലത്തില്‍ നിന്ന് വിജയിച്ച പൊന്‍ രാധാകൃഷ്ണന്‍ കേന്ദ്രമന്ത്രി സ്ഥാനത്ത് എത്തുകയും ചെയ്തു.