പട്ടേലിനു പിന്നാലെ അംബേദ്കറെയും ഏറ്റെടുക്കാന്‍ സംഘപരിവാര്‍ നീക്കം; കോണ്‍ഗ്രസും മത്സരത്തിന്

സര്ദാര് വല്ലഭായി പട്ടേലിനു പിന്നാലെ ഭരണഘടനാ ശില്പി ഡോ. ബി .ആര്. അംബേദ്കറേയും ഏറ്റെടുക്കാനൊരുങ്ങുകയാണ് സംഘപരിവാര് സംഘടനകള്. അംബേദ്കറുടെ 125-ാം ജന്മദിനമായ ഏപ്രില് 14ന് ഒരു വര്ഷം നീളുന്ന ആഘോഷപരിപാടികള്ക്ക് ബിജെപി തുടക്കമിടും. ഇതിനു പിന്നാലെ കോണ്ഗ്രസും സമാന പരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്.
 | 

പട്ടേലിനു പിന്നാലെ അംബേദ്കറെയും ഏറ്റെടുക്കാന്‍ സംഘപരിവാര്‍ നീക്കം; കോണ്‍ഗ്രസും മത്സരത്തിന്

മുംബൈ: സര്‍ദാര്‍ വല്ലഭായി പട്ടേലിനു പിന്നാലെ ഭരണഘടനാ ശില്‍പി ഡോ. ബി .ആര്‍. അംബേദ്കറേയും ഏറ്റെടുക്കാനൊരുങ്ങുകയാണ് സംഘപരിവാര്‍ സംഘടനകള്‍. അംബേദ്കറുടെ 125-ാം ജന്മദിനമായ ഏപ്രില്‍ 14ന് ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ക്ക് ബിജെപി തുടക്കമിടും. ഇതിനു പിന്നാലെ കോണ്‍ഗ്രസും സമാന പരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്.

അംബേദ്കറെ ഹിന്ദു ദേശീയവാദിയായി അവതരിപ്പിക്കുന്ന ആര്‍എസ്എസ് പദ്ധതിയാണ് ബിജെപിയെ ഇതിലേക്ക് അടുപ്പിക്കുന്നത്. ദലിത് വോട്ടുകള്‍ സമാഹരിക്കാനുള്ള നീക്കമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു. ആര്‍എസ്എസ് നേതാക്കള്‍ കുറേ വര്‍ഷങ്ങളായി അംബേദ്കറെ ഹിന്ദു ദേശീയവാദിയായാണ് അവതരിപ്പിക്കുന്നത്. ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ എഴുതിയ 52 പേജുള്ള കുറിപ്പില്‍ ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാറും അംബേദ്കറും തമ്മിലുണ്ടായിരുന്ന ‘സൗഹൃദ’ത്തേക്കുറിച്ച് വിവരണമുണ്ട്.

അംബേദ്കര്‍ വിശ്വസിച്ചിരുന്ന സംഘ് ആദര്‍ശങ്ങളേക്കുറിച്ചായിരുന്നു കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ ദേശീയ അദ്ധ്യക്ഷന്‍ മോഹന്‍ ഭഗവത് വാചാലനായത്. ബുദ്ധമതത്തിലേക്ക് ചേക്കേറിയ അംബേദ്കറെ ദേശീയ ഹിന്ദുവാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ മത്സരത്തിലാണ്.
ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഏപ്രില്‍ പതിനാലിന് അംബേദ്കര്‍ പതിപ്പുമായാണ് പുറത്തിറങ്ങുക. ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്കും സ്മാരക നിര്‍മാണത്തിനുമായ് 100 കോടി രൂപ അനുവദിച്ചതായി കേന്ദ്ര സാമൂഹ്യ നീതി മന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്ട് കഴിഞ്ഞ ഡിസംബറില്‍ അറിയിച്ചിരുന്നു.

അതേസമയം അംബേദ്കര്‍ ജന്മവാര്‍ഷികം കൈവിട്ടു പോകാതിരിക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്. വല്ലഭായി പട്ടേലിന്റ കാര്യത്തില്‍ സംഭവിച്ച അബദ്ധം ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമം. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ രൂപീകരിക്കുന്ന സമിതി ഏപ്രില്‍ 13ന് യോഗം ചേര്‍ന്ന് ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് രൂപം നല്‍കും