കോടതിയെ അസഭ്യം പറഞ്ഞ ബി.ജെ.പി ജനറല്‍ സെക്രട്ടറി നേരിട്ടെത്തി നിരുപാധികം മാപ്പ് പറഞ്ഞു

കോടതിയെ അസഭ്യം പറഞ്ഞ തമിഴ്നാട് ബി.ജെ.പി ജനറല് സെക്രട്ടറി എച്ച്. രാജ നിരുപാധികം മാപ്പ് പറഞ്ഞു. മദ്രാസ് ഹൈക്കോടതിയില് നേരിട്ടെത്തിയായിരുന്നു മാപ്പപേക്ഷ. പെട്ടെന്നുള്ള വികാരത്തിലാണ് കോടതിക്കെതിരെ സംസാരിച്ചതെന്നും പിന്നീട് തെറ്റ് ബോധ്യമായെന്നും രാജ കോടതിയില് പറഞ്ഞു. സംഭവത്തില് നിരുപാധികം മാപ്പ് തരണമെന്നും അദ്ദേഹം കോടതിയോട് അപേക്ഷിച്ചു. ഇതേത്തുടര്ന്ന് ഇയാള്ക്കെതിരെ തുടരുന്ന കോടതി നടപടികള് നിര്ത്തിവെക്കാന് ഉത്തരവായി.
 | 

കോടതിയെ അസഭ്യം പറഞ്ഞ ബി.ജെ.പി ജനറല്‍ സെക്രട്ടറി നേരിട്ടെത്തി നിരുപാധികം മാപ്പ് പറഞ്ഞു

ചെന്നൈ: കോടതിയെ അസഭ്യം പറഞ്ഞ തമിഴ്‌നാട് ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്. രാജ നിരുപാധികം മാപ്പ് പറഞ്ഞു. മദ്രാസ് ഹൈക്കോടതിയില്‍ നേരിട്ടെത്തിയായിരുന്നു മാപ്പപേക്ഷ. പെട്ടെന്നുള്ള വികാരത്തിലാണ് കോടതിക്കെതിരെ സംസാരിച്ചതെന്നും പിന്നീട് തെറ്റ് ബോധ്യമായെന്നും രാജ കോടതിയില്‍ പറഞ്ഞു. സംഭവത്തില്‍ നിരുപാധികം മാപ്പ് തരണമെന്നും അദ്ദേഹം കോടതിയോട് അപേക്ഷിച്ചു. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ തുടരുന്ന കോടതി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവായി.

കോടതിയെ അസഭ്യം വര്‍ഷം നടത്തിയ രാജ തമിഴ്‌നാട് പോലീസ് ഹിന്ദു വിരുദ്ധരാണെന്നും പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് രാജയ്‌ക്കെതിരെ നപടിയെടുക്കാന്‍ കോടതി തീരുമാനിക്കുന്നത്. ജസ്റ്റിസ് സി.ടി സെല്‍വം, നിര്‍മ്മല്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് രാജ നടത്തിയ പ്രസ്താവന ഗുരുതര കുറ്റകൃത്യമാണെന്ന് വിലയിരുത്തി. തുടര്‍ന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയക്കുകയും ചെയ്തു.

വീഡിയോയിലുള്ള ശബ്ദം തന്റേതല്ലെന്നായിരുന്നു രാജയുടെ വാദം. എന്നാലിത് പിന്നീട് പൊളിഞ്ഞു. തുടര്‍ന്നാണ് മാപ്പ് അപേക്ഷയുമായി കോടതിയിലെത്തിയത്. പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത് വിവാദത്തില്‍പ്പെട്ടയാളാണ് രാജ. ആഹ്വാനം പുറത്തുവന്നതോടെ പെരിയാറിന്റെ പ്രതിമ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ നിരവധി ബി.ജെ.പി ഓഫിസുകള്‍ക്ക് നേരെ പ്രത്യാക്രമണമുണ്ടാവുകയും ചെയ്തു.