ഇന്ധന വിലയിലെ ചോദ്യത്തിന് മര്‍ദ്ദനം; തല്ലിനു പിന്നാലെ മാപ്പുപറഞ്ഞ് തടിയൂരാന്‍ ശ്രമിച്ച് ബിജെപി തമിഴ്‌നാട് ഘടകം

ഇന്ധന വില സംബന്ധിച്ച് ചോദ്യമുന്നയിച്ച ഓട്ടോ ഡ്രൈവറെ മര്ദ്ദിച്ച സംഭവത്തില് നിന്ന് മാപ്പു പറഞ്ഞ് തടിയൂരാന് തമിഴ്നാട് ബിജെപി ഘടകം. തമിഴ്നാട് ബിജെപി അധ്യക്ഷ തമിളിസൈ സൗന്ദരരാജയും മറ്റു നേതാക്കളും മര്ദ്ദനത്തിനരയായ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി മാപ്പു പറഞ്ഞു. കതിര് എന്ന ഓട്ടോ ഡ്രൈവറുടെ വീട്ടില് മധുരവുമായാണ് ഇവര് എത്തിയത്.
 | 

ഇന്ധന വിലയിലെ ചോദ്യത്തിന് മര്‍ദ്ദനം; തല്ലിനു പിന്നാലെ മാപ്പുപറഞ്ഞ് തടിയൂരാന്‍ ശ്രമിച്ച് ബിജെപി തമിഴ്‌നാട് ഘടകം

ഇന്ധന വില സംബന്ധിച്ച് ചോദ്യമുന്നയിച്ച ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ നിന്ന് മാപ്പു പറഞ്ഞ് തടിയൂരാന്‍ തമിഴ്‌നാട് ബിജെപി ഘടകം. തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിളിസൈ സൗന്ദരരാജയും മറ്റു നേതാക്കളും മര്‍ദ്ദനത്തിനരയായ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി മാപ്പു പറഞ്ഞു. കതിര്‍ എന്ന ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ മധുരവുമായാണ് ഇവര്‍ എത്തിയത്.

തമിളിസൈ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ഇന്ധനവില ദിവസവും വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് കതിര്‍ ചോദ്യമുന്നയിച്ചത്. ചോദ്യം പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതെ പ്രവര്‍ത്തകര്‍ ഇയാളെ തള്ളിമാറ്റി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയില്‍ മര്‍ദ്ദനം തടയാന്‍ പോലും തമിളിസൈ ശ്രമിച്ചിരുന്നില്ല.

പിന്നീട് ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ ജനരോഷം ഭയന്നാണ് നേതാക്കള്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്. വീട്ടിലെത്തിയ നേതാക്കളെ വളരെ സ്‌നേഹത്തോടെയാണ് കതിര്‍ എതിരേറ്റത്. തനിക്ക് രാഷ്ട്രീയമൊന്നും ഇല്ലെന്നും സാധാരണക്കാരന്റെ പ്രശ്‌നമെന്ന നിലയിലാണ് ഈ ചോദ്യം ഉന്നയിച്ചതെന്നും കതിര്‍ ബിജെപി നേതാക്കളോട് പറഞ്ഞു.