ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കാനും നെഹ്‌റുവിന്റെ തെറ്റായ നയങ്ങള്‍ വിവരിക്കാനും ചോദ്യം; പരീക്ഷ വിവാദത്തില്‍

പ്ലസ് ടു പരീക്ഷയില് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കാനും രാജ്യനിര്മ്മിതിയില് ജവഹര്ലാല് നെഹ്റുവിന്റെ നാല് തെറ്റായ നയങ്ങള് വിവരിക്കാനും ചോദ്യം.
 | 
ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കാനും നെഹ്‌റുവിന്റെ തെറ്റായ നയങ്ങള്‍ വിവരിക്കാനും ചോദ്യം; പരീക്ഷ വിവാദത്തില്‍

ഇംഫാല്‍: പ്ലസ് ടു പരീക്ഷയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കാനും രാജ്യനിര്‍മ്മിതിയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നാല് തെറ്റായ നയങ്ങള്‍ വിവരിക്കാനും ചോദ്യം. മണിപ്പൂരിലെ പ്ലസ്ടു പരീക്ഷയില്‍ പൊളിറ്റിക്കല്‍ സയന്‍സ് പേപ്പറിലാണ് ഈ ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ചോദ്യ പേപ്പറിനെതിരെ മണിപ്പൂരിലെ കോണ്‍ഗ്രസ് ഘടകം രംഗത്തെത്തി.

കുട്ടികളില്‍ പ്രത്യേക തരത്തിലുള്ള രാഷ്ട്രീയം കുത്തിനിറയ്ക്കാനുള്ള ശ്രമമാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് ഖുമുക്ചം ജോയ്കിഷന്‍ പറഞ്ഞു. അതേസമയം ബിജെപി ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. ഈ ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സംസ്ഥാന ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. ചോദ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അതുമായി ബന്ധപ്പെട്ട അധികൃതരാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതെന്നും ബിജെപി വക്താവ് ചോങ്ഥാം ബിജോയ് പറഞ്ഞു.

‘പാര്‍ട്ടി സിസ്റ്റം ഓഫ് ഇന്ത്യ’ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി പരീക്ഷ കണ്‍ട്രോളറാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് ഹയര്‍സെക്കണ്ടറി വിദ്യഭ്യാസ കൗണ്‍സിലര്‍ എല്‍ മഹേന്ദ്ര സിംഗ് വ്യക്തമാക്കി. സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്.