ഹെലികോപ്ടറില്‍ നിന്നിറങ്ങുമ്പോള്‍ അടിതെറ്റി വീണ് അമിത് ഷാ! വീഡിയോ വൈറല്‍

ഹെലികോപ്ടറില് നിന്ന് ഇറങ്ങുമ്പോള് അടിതെറ്റി വീഴുന്ന അമിത് ഷായുടെ വീഡിയോ വൈറല്. മിസോറാമില് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. നിലത്തേക്ക് ഇറങ്ങുമ്പോള് പടിയില് നിന്ന് കാല് തെറ്റിയാണ് അമിത് ഷാ വീണത്. വ്യാഴാഴ്ച തൂയ്പൂയ് മണ്ഡലത്തിലെ ടല്ബംഗ് ഗ്രാമത്തില് വെച്ചാണ് അപകടമുണ്ടായത്.
 | 
ഹെലികോപ്ടറില്‍ നിന്നിറങ്ങുമ്പോള്‍ അടിതെറ്റി വീണ് അമിത് ഷാ! വീഡിയോ വൈറല്‍

ഹെലികോപ്ടറില്‍ നിന്ന് ഇറങ്ങുമ്പോള്‍ അടിതെറ്റി വീഴുന്ന അമിത് ഷായുടെ വീഡിയോ വൈറല്‍. മിസോറാമില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. നിലത്തേക്ക് ഇറങ്ങുമ്പോള്‍ പടിയില്‍ നിന്ന് കാല്‍ തെറ്റിയാണ് അമിത് ഷാ വീണത്. വ്യാഴാഴ്ച തൂയ്പൂയ് മണ്ഡലത്തിലെ ടല്‍ബംഗ് ഗ്രാമത്തില്‍ വെച്ചാണ് അപകടമുണ്ടായത്.

വീഴ്ചയില്‍ ബിജെപി അധ്യക്ഷന് കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിച്ചില്ലെന്നാണ് വിവരം. അമിത് ഷായെ സ്വീകരിക്കാന്‍ ഗ്രൗണ്ടിലുണ്ടായിരുന്നവര്‍ വീഴ്ച കണ്ട് ഓടിയെത്തി. ഉടന്‍തന്നെ വൈദ്യസഹായവും നല്‍കി. പടിഞ്ഞാറന്‍ മിസോറാമിലെ ചക്കാമ ആദിവാസികളെ സന്ദര്‍ശിക്കാനാണ് അമിത് ഷാ എത്തിയത്. വീഴ്ചയില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുന്നുണ്ട്.

വീഡിയോ