കള്ളപ്പണം: 627 പേരുകൾ കൈമാറി

വിദേശരാജ്യങ്ങളിൽ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടിക കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. 627 പേരുടെ പട്ടികയാണ് അറ്റോർണി ജനറൽ മുദ്ര വച്ച കവറിൽ കോടതിക്ക് കൈമാറിയത്. പേരുകൾ പുറത്ത് വിടരുതെന്നും കേസ് സി.ബി.ഐ അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ആരെയും സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രം അറിയിച്ചു.
 | 

കള്ളപ്പണം: 627 പേരുകൾ കൈമാറി
ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടിക കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. 627 പേരുടെ പട്ടികയാണ് അറ്റോർണി ജനറൽ മുദ്ര വച്ച കവറിൽ കോടതിക്ക് കൈമാറിയത്. പേരുകൾ പുറത്ത് വിടരുതെന്നും കേസ് സി.ബി.ഐ അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ആരെയും സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രം അറിയിച്ചു.

കള്ളപ്പണ നിക്ഷേപമുള്ള എല്ലാ ഇന്ത്യക്കാരുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ഇന്നലെ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കള്ളപ്പണ നിക്ഷേപമുള്ള ഏഴു പേരുടെ വിവരങ്ങൾ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പുറത്തു വിട്ടിരുന്നു. ഡാബർ ഗ്രൂപ്പ് മേധാവി പ്രദീപ് ബർമൻ, ഗുജറാത്തിലെ സ്വർണവ്യാപാരിയായ പങ്കജ് ചിമൻലാൽ ലോധ്യ, ഗോവയിലെ ഖനി കമ്പനിയായ ടിംബ്ലോയുടെ ഉടമ രാധ സതീഷ് ടിംബ്ലോ, ഡയറക്ടർമാരായ ചേതൻ, റോഹൻ, അന്ന, മല്ലിക എസ്. ടിംബ്ലോ എന്നിവരുടെ പേരാണ് കേന്ദ്രം പുറത്ത് വിട്ടത്.