കള്ളപ്പണ നിക്ഷേപം: മൂന്ന് പേരുകൾ പുറത്ത്

വിദേശബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുള്ള മൂന്ന് വ്യവസായികളുടെ പേര് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഡാബർ ഗ്രൂപ്പ് മേധാവി പ്രദീപ് ബർമ്മൻ, രാജ്ഘട്ടിൽ നിന്നുള്ള വ്യവസായിയായ പങ്കജ് ചിമൻലാൽ, ഗോവയിലെ ഖനി വ്യവസായി രാധ എസ് ടിംബ്ലോ എന്നിവരുടെ പേരാണ് കോടതിയിൽ ഹാജരാക്കിയത്.
 | 

ന്യൂഡൽഹി:

വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യാക്കാരുടെ പേരുകൾ ഘട്ടം ഘട്ടമായി പുറത്തുവിടുമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിൽ ആദ്യത്തെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്.