ട്വിറ്ററില്‍ നരേന്ദ്ര മോഡിയെ ബ്ലോക്ക് ചെയ്യാന്‍ ആഹ്വാനം; #ബ്ലോക്ക്‌നരേന്ദ്രമോഡി ട്രെന്‍ഡിംഗ്

ട്വിറ്ററില് ഏറ്റവും കൂടുതല് ഫോളോവേഴ്സ് ഉള്ള വ്യക്തികളില് മുന്നിരയിലാണ് ഇന്ത്യന് പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി. ഇപ്പോള് സോഷ്യല് മീഡിയയില് ട്രെന്ഡിംഗ് ആയിരിക്കുന്നതും മോഡിയെ ബ്ലോക്ക് ചെയ്യാനുള്ള ആഹ്വാനത്തിനാണ്. ട്വിറ്ററില് #BlockNarendraModi എന്ന ഹാഷ്ടാഗിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെന്ഡിംഗ് പട്ടികയിലാണ് ഈ ഹാഷ്ടാഗ് ഇപ്പോളുള്ളത്.
 | 

ട്വിറ്ററില്‍ നരേന്ദ്ര മോഡിയെ ബ്ലോക്ക് ചെയ്യാന്‍ ആഹ്വാനം; #ബ്ലോക്ക്‌നരേന്ദ്രമോഡി ട്രെന്‍ഡിംഗ്

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള വ്യക്തികളില്‍ മുന്‍നിരയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നതും മോഡിയെ ബ്ലോക്ക് ചെയ്യാനുള്ള ആഹ്വാനത്തിനാണ്. ട്വിറ്ററില്‍ #BlockNarendraModi എന്ന ഹാഷ്ടാഗിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെന്‍ഡിംഗ് പട്ടികയിലാണ് ഈ ഹാഷ്ടാഗ് ഇപ്പോളുള്ളത്.

മോഡി പിന്തുടരുന്ന ചില ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്ന് ഉണ്ടാകുന്ന അപവാദ പ്രചരണങ്ങള്‍ മുന്‍പ് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു ശേഷം മോഡി ഫോളോ ചെയ്യുന്ന ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്ന് അവരെ അധിക്ഷേപിക്കുന്ന ട്വീറ്റുകള്‍ വന്നതാണ് ഇപ്പോള്‍ ഉണ്ടായ പ്രകോപനത്തിന് കാരണം.

ട്രോളുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഹാന്‍ഡിലുകളില്‍ നിന്നാണ് അപവാദ പ്രചരണം ഉണ്ടായത്. നിഖില്‍ ദാദിച്ച് എന്ന ട്വിറ്റര്‍ യൂസര്‍ ഗൗരി ലങ്കേഷിനെ പട്ടിയെന്ന് വിളിച്ചാണ് അപമാനിച്ചത്. മോഡി ഫോളോ ചെയ്യുന്ന ഹാന്‍ഡിലാണ് ഇത്. ഇതാണ് പ്രധാനമന്ത്രിയെ ബ്ലോക്ക് ചെയ്യാന്‍ സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്യുന്നതിന് കാരണം.