വിവാഹ വേദിയിൽ ‘പ്ലിംഗിയ’ സുബ്രഹ്മണ്യൻ സ്വാമി

ബി.ജെ.പി മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമിക്ക് കഴിഞ്ഞ ദിവസം ഒരു അമളി പറ്റി. ജനതാ പാർട്ടിയിൽ ഒപ്പമുണ്ടായിരുന്ന ബാലസുബ്രഹ്മണ്യന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആ അബദ്ധം.
 | 

വിവാഹ വേദിയിൽ ‘പ്ലിംഗിയ’ സുബ്രഹ്മണ്യൻ സ്വാമി

തിരുനെൽവേലി: ബി.ജെ.പി മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമിക്ക് കഴിഞ്ഞ ദിവസം ഒരു അമളി പറ്റി. ജനതാ പാർട്ടിയിൽ ഒപ്പമുണ്ടായിരുന്ന ബാലസുബ്രഹ്മണ്യന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആ അബദ്ധം. വരന് താലി കൈമാറാൻ സ്വാമിയേയാണ് വധുവിന്റെ അമ്മ ക്ഷണിച്ചത്. താലി കൈയിൽ വാങ്ങിയ ശേഷം സ്വാമി വധുവിനും വരനും എതിർവശത്ത് വന്നു നിന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു. ഇനിയാണ് കഥയിലെ ട്വിസ്റ്റ്. താലി വാങ്ങിയ സ്വാമിയുടെ കൈ നീണ്ടത് വധുവിന്റെ കഴുത്തിനു നേർക്കായിരുന്നു. വധുവിന്റെ അമ്മയുടെ സമയോചിതമായ ഇടപെടലാണ് അനിഷ്ട സംഭവങ്ങളുണ്ടാകാതെ കാത്തത്. സോഷ്യൽ മീഡിയ ഭാഷയിൽ പറഞ്ഞാൽ പ്ലിംഗിപ്പോയ സ്വാമിക്ക് ഇളിഭ്യനായി ചിരിക്കാനേ കഴിഞ്ഞുള്ളു.

വീഡിയോ കാണാം.