ദൃശ്യം ഹിന്ദി പതിപ്പിന്റെ സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു

ദൃശ്യം സിനിമയുടെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്ത നിഷികാന്ത് കാമത്ത് അന്തരിച്ചു.
 | 
ദൃശ്യം ഹിന്ദി പതിപ്പിന്റെ സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു

ഹൈദരാബാദ്: ദൃശ്യം സിനിമയുടെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്ത നിഷികാന്ത് കാമത്ത് അന്തരിച്ചു. നടനും സംവിധായകനുമായിരുന്ന നിഷികാന്ത് കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 50 വയസായിരുന്നു.

2005ല്‍ ഡോംബിവലി ഫാസ്റ്റ് എന്ന മറാത്തി സിനിമ സംവിധാനം ചെയ്തു കൊണ്ടായിരുന്നു നിഷികാന്ത് കാമത്തിന്റെ അരങ്ങേറ്റം. ചിത്രത്തിന് മികച്ച മറാത്തി സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2004ല്‍ ഹവാ ആനേ ദേ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയ രംഗത്തും എത്തിയിരുന്നു. 2008ല്‍ മുംബൈ മേരി ജാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത് ബോളിവുഡില്‍ എത്തി. ഫോഴ്‌സ്, ദൃശ്യം, റോക്കി ഹാന്‍സം, മദാരി, എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയമായി.

ഡാഡി, റോക്കി ഹാന്‍സം, ജൂലി 2, ഭവേഷ് ജോഷി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. ദി ഫൈനല്‍ കോള്‍, രംഗ്ബാസ് ഫിര്‍സേ തുടങ്ങിയ വെബ്‌സീരീസുകളുടെ ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ കൂടിയായിരുന്നു കാമത്ത്.