മംഗളൂരു വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി; ജാഗ്രതാ നിര്‍ദേശം

ഭീകരാക്രമണം ലക്ഷ്യവെച്ചാണ് വിമാനത്താവളത്തിനുള്ളിലേക്ക് ബോംബ് എത്തിച്ചതെന്നാണ് സൂചന.
 | 
മംഗളൂരു വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി; ജാഗ്രതാ നിര്‍ദേശം

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി. ഇന്ന് രാവിലെയോടെ എയര്‍ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്തുവെച്ചാണ് ബോംബ് കണ്ടെത്തിയിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട ബാഗ് പരിശോധിക്കുന്നതിനിടെയാണ് ബോംബ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വിമാനത്താവളത്തിനുള്ളേലേക്ക് ബോംബ് എങ്ങനെ വന്നുവെന്ന് വ്യക്തമല്ല. നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായ ബോംബ് വിമാനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഭീകരാക്രമണം ലക്ഷ്യവെച്ചാണ് വിമാനത്താവളത്തിനുള്ളിലേക്ക് ബോംബ് എത്തിച്ചതെന്നാണ് സൂചന. സംഭവത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

വിമാനത്താവളത്തിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം ബോംബ് കണ്ടെത്തിയ സംഭവം സര്‍വീസുകളെ ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏതാണ്ട് അഞ്ചൂറ് മീറ്റര്‍ വരെ പ്രവരം ഏല്‍പ്പിക്കാന്‍ കഴിയുന്ന ബോംബാണ് കണ്ടെത്തിയിരിക്കുന്നത്. ഓട്ടോറിക്ഷയിലെത്തിയ അജ്ഞാതനാണ് ബോംബ് വിമാനത്താവളത്തിന് അകത്തേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.