വടിവാളുമായി എത്തിയ കള്ളന്‍മാരെ കസേര കൊണ്ട് അടിച്ചോടിച്ച് വൃദ്ധ ദമ്പതികള്‍; വീഡിയോ

വടിവാളുമായി എത്തിയ കള്ളന്മാരെ കസേര കൊണ്ട് തുരത്തി വൃദ്ധ ദമ്പതികള്.
 | 
വടിവാളുമായി എത്തിയ കള്ളന്‍മാരെ കസേര കൊണ്ട് അടിച്ചോടിച്ച് വൃദ്ധ ദമ്പതികള്‍; വീഡിയോ

തിരുനെല്‍വേലി: വടിവാളുമായി എത്തിയ കള്ളന്‍മാരെ കസേര കൊണ്ട് തുരത്തി വൃദ്ധ ദമ്പതികള്‍. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. ഞായറാഴ്ച രാത്രി 9 മണിക്കായിരുന്നു ആക്രമണം. വീട്ടില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന 70കാരനായ ഷണ്‍മുഖവേലിന്റെ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ഷണ്‍മുഖവേലിന്റെ ഭാര്യ സെന്താമരൈ കസേരയും സ്റ്റൂളും ചെരുപ്പും ഉപയോഗിച്ച് അക്രമിയെ നേരിട്ടു. ഇതോടെ മോചിതനായ ഷണ്‍മുഖവേലും കയ്യില്‍ കിട്ടിയതൊക്കെ ഉപയോഗിച്ച് തിരിച്ച് ആക്രമണം ആരംഭിച്ചു.

ബക്കറ്റും സ്റ്റൂളുമൊക്കെയായിരുന്നു വൃദ്ധ ദമ്പതികളുടെ ആയുധങ്ങള്‍. ഇതിനിടെ മോഷ്ടാക്കള്‍ വടിവാള്‍ വീശുന്നുണ്ടെങ്കിലും ദമ്പതികളുടെ പ്രത്യാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ അവിടെ നിന്ന് കടന്നുകളഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

വീഡിയോ കാണാം

ആയുധധാരികളായ മോഷ്ടാക്കളെ കസേരകൊണ്ട് നേരിട്ട് തോല്‍പ്പിച്ച വൃദ്ധദമ്പതികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുള്ള ഈ വൃദ്ധദമ്പതികള്‍കളുടെ ധൈര്യത്തിന് കൈയ്യടിക്കുകയാണ് സൊഷ്യല്‍മീഡിയ. വീട്ടില്‍ അതിക്രമിച്ച് കടന്ന് മോഷ്ടിക്കാന്‍ ശ്രമിച്ച ആയുധധാരികളായ കള്ളന്‍മാരെ സധൈര്യം നേരിട്ടു ഇവര്‍. വീട്ടിലെത്തിയ മോഷ്ടാക്കള്‍ 70കാരനായ ഷണ്‍മുഖവേലിനെ കഴുത്തില്‍ കയറ് മുറുക്കി ബന്ധിച്ചു. സംഭവം കണ്ട ഭാര്യ സെന്താമര ചെരുപ്പ് കൊണ്ട് കള്ളന്‍മാരെ പ്രതിരോധിച്ചു.സെന്താമരയുടെ പ്രതിരോധത്തില്‍ ഷണ്‍മുഖവേലിന്മേലുള്ള പിടുത്തം അയഞ്ഞു. പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന ജീവിതവും മോഷ്ടാക്കള്‍ പിന്തിരിഞ്ഞോടുന്നതുമാണ്.

Posted by Nammude Pathanamthitta നമ്മുടെ പത്തനംതിട്ട on Tuesday, August 13, 2019